എല്‍ പി ജി ട്രക്ക് സമരം ഒത്തുതീര്‍ന്നു

Posted on: May 3, 2014 2:05 pm | Last updated: May 3, 2014 at 11:58 pm
SHARE

lpg

തിരുവനന്തപുരം: എല്‍ പി ജി ട്രക്ക് സമരം ഒത്തുചേര്‍ന്നു. തിരുവനന്തപുരത്ത് ലേബര്‍ കമ്മീഷണറുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് ജീവനക്കാര്‍ സമരം പിന്‍വലിച്ചത്. കഴിഞ്ഞ ജനവരി മുതലുള്ള  ശമ്പളത്തിന്റെ 15 ശതമാനം ഇടക്കാല ആശ്വാസം നല്‍കാമെന്നും മറ്റു 17 ആവശ്യങ്ങളില്‍ പിന്നീട് ചര്ച്ചയാകാമെന്നുമുള്ള ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചതെന്ന് ട്രക്ക് തൊഴിലാളികള്‍ അറിയിച്ചു.

സമരം പിന്‍വലിച്ചതോടെ സംസ്ഥാനത്ത് എല്‍ പി ജി വിതരണം വെെകാതെ തന്നെ പൂര്‍ണ തോതിലാകും. സംസ്ഥാനത്തെ ആകെയുള്ള എഴ് എല്‍ പി ജി പ്ലാന്റുകളില്‍ പാരിപ്പള്ളിയിലേതൊഴിച്ചുള്ള പ്ലാന്റുകളില്‍ നിന്നുള്ള എല്‍ പി ജി വിതരണം സമരത്തെ തുടര്‍ന്ന് തടസ്സപ്പെട്ടിരുന്നു. കഴക്കൂട്ടം, ഉദയംപേരൂര്‍, കരിമുകള്‍, ഇരുമ്പനം, കഞ്ചിക്കോട്, ചേളാരി എന്നീ പ്ലാന്റുകളില്‍ നിന്നായി രണ്ടായിരത്തോളം ജീവനക്കാരാണ് സമരത്തില്‍ പങ്കെടുത്തിരുന്നത്.