ഗ്രാന്റ് ഗോള്‍ഡ് ഫെസ്റ്റിന് ഇന്നു തുടക്കം

Posted on: May 2, 2014 10:11 pm | Last updated: May 2, 2014 at 10:11 pm

New Imageദുബൈ: ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ദുബൈ, കുവൈറ്റ് ഔട്ട്‌ലെറ്റുകളിലും ഖത്തര്‍ ഗ്രാന്റ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റിലും രണ്ട് മാസം നീണ്ടുനില്‍ക്കുന്ന ഗ്രാന്റ് ഗോള്‍ഡ് ഫെസ്റ്റിന് ഇന്ന് തുടക്കം കുറിക്കുന്നു. പത്തര കിലോ സ്വര്‍ണം (1,300ഓളം സ്വര്‍ണ നാണയങ്ങള്‍) സമ്മാനമായി നല്‍കുന്ന മിഡിലീസ്റ്റിലെ ഏറ്റവും വലിയ ഷോപ്പിംഗ് പ്രമോഷനാണ്് ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഗ്രാന്റ് ഗോള്‍ഡ് ഫെസ്റ്റ് വഴി നടക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
ജൂണ്‍ 30 വരെയാണ് ഗ്രാന്റ് പ്രമോഷന്‍ കാലയളവ്. ഖത്തറില്‍ ഇത് ജൂലൈ 30 വരെ നീണ്ടുനില്‍ക്കും. 1,300 ലധികം വിജയികള്‍ക്ക് സ്വര്‍ണ നാണയങ്ങള്‍ സമ്മാനം ലഭിക്കും.
യു എ ഇയില്‍ 50 ദിര്‍ഹമിനും ഖത്തറില്‍ 50 റിയാലിനും കുവൈത്തില്‍ അഞ്ച് ദീനാറിനും പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് ഗോള്‍ഡ് ഫെസ്റ്റിന്റെ നറുക്കെടുപ്പിനുള്ള കൂപ്പണ്‍ ലഭിക്കും.
നിത്യോപയോഗ സാധനങ്ങള്‍, ഇലക്ട്രോണിക്‌സ്, കോസ്‌മെറ്റിക്‌സ്, ഗാര്‍മെന്റ്‌സ്, റെഡിമെയ്ഡ്‌സ്, പെര്‍ഫ്യൂംസ് തുടങ്ങി എല്ലാവിധ ഉല്‍പ്പന്നങ്ങള്‍ക്കും പ്രമോഷന്‍ ആനുകൂല്യം ലഭ്യമാണ്. ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ പാചക മത്സരങ്ങള്‍, ക്വിസ് മത്സരങ്ങള്‍, സ്‌കോളര്‍ഷിപ്പ് പരിപാടികള്‍, റോഡ് ഷോകള്‍ എന്നിവ അരങ്ങേറും.