വിവാദ വിഷയങ്ങള്‍ കോടതിക്ക് വിട്ട് സര്‍ക്കാര്‍ തടിയൂരുന്നു: ഹൈക്കോടതി

Posted on: May 2, 2014 8:46 pm | Last updated: May 2, 2014 at 8:46 pm

Kerala High Courtകൊച്ചി: വിവാദ വിഷയങ്ങള്‍ കോടതിക്ക് വിട്ട് സര്‍ക്കാര്‍ തടിയൂരുകയാണെന്ന് ഹൈക്കോടതി. ഇത്മൂലം പല വിഷയങ്ങളിലും കോടതി പഴികേള്‍ക്കുകയാണെന്നും സര്‍ക്കാറിന്റെ ഈ നടപടി ശരിയല്ലെന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ ബഞ്ച് നിരീക്ഷിച്ചു. ഒരു പരോള്‍ കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം.

ബാര്‍ലൈസന്‍സുമായി ബന്ധപ്പെട്ട് കേസില്‍ ഇന്ന് രാവിലെയും ജസ്റ്റിസ് അലക്‌സാണ്ടര്‍ ജേക്കബ് സര്‍ക്കാറിനെ രൂ്ക്ഷമായി വിമര്‍ശിച്ചിരുന്നു. ചില്ലറ മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ നവീകരിക്കുന്നതിനേക്കാള്‍ സര്‍ക്കാറിന് താത്പര്യം ബാല്‍ ലൈസന്‍സ് വിഷയത്തിലാണെന്നായിരുന്നു കോടതിയുടെ പരാമര്‍ശം.