പത്തനാപുരത്ത് 16 കാരിയെ പീഡിപ്പിച്ച അഞ്ചുപേര്‍ പിടിയില്‍

Posted on: May 2, 2014 11:29 am | Last updated: May 3, 2014 at 10:28 am
SHARE

rapeകൊല്ലം: പത്തനാപുരത്ത് 16 കാരിയെ പീഡിപ്പിച്ച കേസില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ രണ്ടാനച്ഛനും രണ്ടാനമ്മയും ഉള്‍പ്പടെയുള്ളവരാണ് അറസ്റ്റിലായത്.

പത്തനാപുരത്തെ ഒരു ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സംരക്ഷണയിലായിരുന്ന പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. സിനിമ കാണിക്കാനെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. കേസിലെ പ്രതികളിലൊരാള്‍ വിദേശത്താണെന്നും പോലീസ് പറഞ്ഞു.