രണ്ടാം മാറാട്: സംസ്ഥാന സര്‍ക്കാറിന് നോട്ടീസ്

Posted on: May 2, 2014 10:42 am | Last updated: May 3, 2014 at 10:28 am

supreme court

ന്യൂഡല്‍ഹി: രണ്ടാം മാറാട് കലാപത്തിലെ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് 24 പ്രതികള്‍ സമര്‍പ്പിച്ച ഹരജിയില്‍ സംസ്ഥാന സര്‍ക്കാറിന് സുപ്രീംകോടതി നോട്ടീസയച്ചു. ഹൈക്കോടതി വിധിച്ച ജീവപര്യന്തം തടവിനെ ചോദ്യം ചെയ്ത് പ്രതികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി ഉത്തരവ്. പ്രതികളുടെ ജാമ്യാപേക്ഷ നാലാഴ്ച്ചക്കകം സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് എസ് ജെ മുഖ്യോപാദ്ധ്യായയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്.

2003 മെയ് രണ്ടിനാണ് രണ്ടാംമാറാട് കലാപം നടന്നത്. ആയുധധാരികളായ ഒരു സംഘം അക്രമികള്‍ ഒമ്പത് പേരെ വെട്ടക്കൊലപ്പെടുത്തുകയായിരുന്നു.2002 ജനുവരിയിലുണ്ടായ ഒന്നാം മാറാട് കലാപത്തിന്റെ തുടര്‍ച്ചയായിരുന്നു രണ്ടാം മാറാട് കലാപം.