സ്മാര്‍ട്ട് സിറ്റി: ആദ്യഘട്ട ഉദ്ഘാടനം മാര്‍ച്ച് 25ന്

Posted on: May 1, 2014 10:13 pm | Last updated: May 2, 2014 at 11:14 am

Smart_City_kochiഅബൂദബി: ഐ ടി രംഗത്തെ കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം 2015 മാര്‍ച്ച് 25ന് നടത്തും. അബൂദബിയില്‍ വ്യാഴാഴ്ച ചേര്‍ന്ന സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റെതാണ് തീരുമാനം. കെട്ടിട നിര്‍മാണം ഈ വര്‍ഷം പൂര്‍ത്തിയാകുമെന്നും പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സി ഇ ഒ അബ്ദുല്‍ ലത്തീഫ അല്‍ മുല്ല വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാന വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, എം.എ. യൂസഫലി, സ്മാര്‍ടി സിറ്റി എംഡി ബാജു ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.