Connect with us

National

ചെന്നൈ സെന്‍ട്രല്‍ റെയല്‍വേ സ്‌റ്റേഷനില്‍ ഇരട്ട സ്‌ഫോടനം; സ്ത്രീ മരിച്ചു

Published

|

Last Updated

ചെന്നൈ: സെന്‍ട്രല്‍ റയില്‍വേ സ്‌റ്റേഷനില്‍ ഇരട്ട സ്‌ഫോടനം. 22കാരിയായ ഒരു സ്ത്രീ മരിച്ചു. ഒന്‍പതു പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ രണ്ടു പേരുടെ നിലഗുരുതരമാണ്. പരുക്കേറ്റവരെ രാജീവ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരുന്നു.

വ്യാഴാഴ്ച രാവിലെ 7.25ന് ഒന്‍പതാമത്തെ പ്ലാറ്റ്‌ഫോമിലാണ് സ്‌ഫോടനമുണ്ടായത്. ഗുവാഹത്തി എക്‌സ്പ്രസ് സ്‌റ്റേഷനില്‍ എത്തിയ ഉടനെയായിരുന്നു സംഭവം. എസ് 4, എസ് 5 കോച്ചുകള്‍ക്കിടയില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടന കാരണം വ്യക്തമായിട്ടില്ല. തീവ്രവാദി ആക്രമണത്തെക്കുറിച്ച് ഇന്റലിജന്‍സ് സൂചന ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മരിച്ചവരുടെ കുടുംബത്തിന് 25,000 രൂപ വീതവും പരുക്കേറ്റവരുടെ കുടുംബത്തിന് 5,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു.