കണ്‍ട്രോള്‍ റൂമില്‍ ഫാമിലി കൗണ്‍സലിംഗ് സെന്റര്‍ ആരംഭിച്ചു

Posted on: May 1, 2014 12:00 am | Last updated: May 1, 2014 at 12:00 am
SHARE

തൃശൂര്‍: പോലീസ് സ്റ്റേഷനോടനുബന്ധിച്ചുള്ള സംസ്ഥാനത്തെ ആദ്യ ഫാമിലി കൗണ്‍സലിംഗ് സെന്റര്‍ തൃശൂര്‍ സിറ്റി പോലീസ് കണ്‍ട്രോള്‍ റൂമില്‍ പ്രവര്‍ത്തനമാരംഭിച്ചു. മനോരോഗ വിദഗ്ധര്‍, ഡോക്ടര്‍മാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിങ്ങനെ വിവിധ മേഖലകൡ നിന്നുള്ള വിദഗ്ധരടങ്ങിയ പാനല്‍ വഴിയാണ് പൊതുജനങ്ങള്‍ക്ക് ഈ സേവനം ലഭ്യമാകുക. തൃശൂര്‍ റേഞ്ച് ഐ ജി. എസ് ഗോപിനാഥ് ആണ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
തികച്ചും സൗഹാര്‍ദ്ദാന്തരീക്ഷം സജ്ജമാക്കിയാവും സെന്ററിന്റെ പ്രവര്‍ത്തനം. ഗാര്‍ഹിക പീഡനം, മദ്യപാനം, മയക്കുമരുന്ന് എന്നിങ്ങനെ കുടുംബബന്ധം തകര്‍ക്കുന്ന വിഷയങ്ങളിലാവും ബോധവത്കരണം. കൗണ്‍സലിംഗിന് താല്‍പര്യമുള്ളവര്‍ക്ക് സെന്ററില്‍ നേരിട്ടെത്തുകയോ 9497987145 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാം.
സര്‍ക്കാരിന്റെ പദ്ധതി വിഹിതത്തില്‍ നിന്നനുവദിച്ച 10 ലക്ഷം രൂപ ചെലവിലാണ് സെന്റര്‍ പണി കഴിപ്പിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ തൃശൂര്‍ സിറ്റി ജില്ലാ പോലീസ് മേധാവി പി പ്രകാശ് അധ്യക്ഷത വഹിച്ചു. അസി. കമ്മീഷണര്‍ ഹരിശങ്കര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് അസി. കമ്മീഷണര്‍ വി രാധാകൃഷ്ണന്‍ നായര്‍, ഭരണ വിഭാഗം അസി കമ്മീഷണര്‍ സി എസ ഷാഹുല്‍ഹമീദ്, മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here