Connect with us

Thrissur

തൃശൂര്‍ പൂരം; ഔദ്യോഗിക നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു

Published

|

Last Updated

തൃശൂര്‍: തൃശൂര്‍ പൂരം സുഗമമായി നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. ില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ സംബന്ധിച്ച് ജില്ലാ കലക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ദേവസ്വം പ്രതിനിധികളുമായും ചര്‍ച്ച നടത്തി. ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.പൂരം നടപടിക്രമങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ എം എസ് ജയ അഭ്യര്‍ത്ഥിച്ചു. തൃശൂരിന്റെ പാരമ്പര്യവും പൂരത്തിന്റെ തനിമയും നിലനിര്‍ത്തുന്നതോടൊപ്പം സുരക്ഷാ നടപടിക്രമങ്ങള്‍ കര്‍ശനമായി പാലിക്കണം. എഴുന്നള്ളിപ്പ് സമയത്ത് പൊതുജനങ്ങള്‍ ആനയുടെ അടുത്തു നിന്ന് നിശ്ചിത ദൂരം പാലിക്കേണ്ടതാണ്.
പുരത്തിനുള്ള എല്ലാവിധ ഔദ്യോഗിക നടപടിക്രമങ്ങളും ജില്ലാ ഭരണകൂടം സ്വീകരിക്കും. പ്രത്യേകം പരിശീലനം ലഭിച്ചവര്‍ ഉള്‍പ്പെടെയുള്ള പോലീസ് വിഭാഗം ക്രമസമാധാന പാലനത്തിനായി രംഗത്തുണ്ടാവും. എക്‌സൈസ്, സിവില്‍സപ്ലൈസ്, ആരോഗ്യം, തുടങ്ങിയ വകുപ്പുകളുടെ മേല്‍ നോട്ടത്തിലുള്ള സ്‌ക്വാഡുകളും രംഗത്തുണ്ടാകും. പുര ദിവസങ്ങളില്‍ ഹെലികോപ്ടറുകള്‍ സ്വരാജ് റൗണ്ടിനു മീതെ പറക്കാന്‍ അനുദിക്കില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
പൊതുജനങ്ങള്‍ അധികം ശബ്ദമുണ്ടാക്കുന്ന വിസില്‍, പീപ്പി തുടങ്ങിയവ ഉപയോഗിക്കരുത്. തേക്കിന്‍കാട് മൈതാനത്തിന് ചുറ്റുമുള്ള പഴയ കെട്ടിടങ്ങളില്‍ പൂരത്തിന് വരുന്ന കാണികളെ കയറ്റരുതെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു. കെട്ടിട ഉടമകള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അധികഭാരം താങ്ങാന്‍ കഴിയാത്ത കെട്ടിടങ്ങളില്‍ ആളുകള്‍ കയറാതിരിക്കാന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പ്രത്യേകം ശ്രദ്ധിച്ച് ആവശ്യമായ മുന്‍കരുതല്‍ എടുക്കണം.