Connect with us

International

വെസ്റ്റ് ബാങ്കില്‍ പള്ളിയടക്കം നിരവധി കെട്ടിടങ്ങള്‍ തകര്‍ത്തു

Published

|

Last Updated

download

വെസ്റ്റ് ബാങ്കിലെ ഖിര്‍ബതുത്ത്വവീല്‍ ഗ്രാമത്തില്‍ ഇസ്‌റാഈല്‍ സൈന്യം പൊളിച്ച മസ്ജിദിന്റെ ലൗഡ്‌സ്പീക്കര്‍
ഉയര്‍ത്തിക്കാട്ടുന്ന തദ്ദേശവാസി

വെസ്റ്റ് ബാങ്ക്: ഫലസ്തീനിലെ വെസ്റ്റ് ബാങ്കില്‍ ഇസ്‌റാഈല്‍ സേന പള്ളിയടക്കം നിരവധി കെട്ടിടങ്ങള്‍ തകര്‍ത്തു. ഇസ്‌റാഈലും ഫലസ്തീനും തമ്മിലുള്ള സമാധാന ചര്‍ച്ച പൊളിഞ്ഞതിന് പിറകെയാണ് സേനയുടെ പുതിയ നടപടി.
ഫലസ്തീനിലെ ഖിര്‍ബത്ത് അത്ത്വവീല്‍ ഗ്രാമത്തിലാണ് സംഭവം. രാവിലെ നൂറോളം സൈനികരെ വിന്യസിച്ച് ആറ് ബുള്‍ഡോസര്‍ ഉപയോഗിച്ചാണ് ഇസ്‌റാഈല്‍ കെട്ടിടങ്ങള്‍ തകര്‍ത്തത്. ഇസ്‌റാഈലിന്റെ സമ്മതമില്ലാതെ നിയമവിരുദ്ധമായാണ് കെട്ടിടങ്ങള്‍ പണിതത് എന്നാരോപിച്ചായിരുന്നു പൊളിക്കല്‍. അതേസമയം പള്ളി നിര്‍മാണത്തിനും മറ്റും ഇസ്‌റാഈലിന്റെ അനുമതി കൈപ്പറ്റുക അസാധ്യമാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ച തകര്‍ക്കുന്നതിനായി ഇസ്‌റാഈല്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണ് ഇതെന്നും ഫലസ്തീന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
പള്ളി തകര്‍ത്തതിനു പുറമേ പള്ളിയിലെ മുസ്വല്ലകള്‍ വലിച്ചെറിയുകയും മുസ്വ്ഹഫ് അടക്കമുള്ളവ നശിപ്പിക്കുകയും ചെയ്തു. ഇതുകൂടാതെ നിരവധി കെട്ടിടങ്ങളും വീടുകളും പൊതു കിണറുകളും തകര്‍ത്തിട്ടുണ്ട്. മുപ്പതോളം പേര്‍ ഭവനരഹിതരായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.