Connect with us

Ongoing News

ട്രോളിംഗ് നിരോധം ജൂണ്‍ 14 മുതല്‍ ജൂലൈ 31 വരെ

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷത്തെ ട്രോളിംഗ് നിരോധം ജൂണ്‍ 14 അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെയുള്ള ഒന്നര മാസക്കാലമായിരിക്കും. ഇതു സംബന്ധിച്ച് ഫിഷറീസ്, തുറമുഖ മന്ത്രി കെ ബാബുവിന്റെ അധ്യക്ഷതയില്‍ സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ധാരണയായത്. എല്ലാ വകുപ്പുകളുടെയും ഏകോപനമുണ്ടാക്കുന്നതിനായി ജില്ലാതലത്തില്‍ð ഉദ്യോഗസ്ഥ, സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
മുഴുവന്‍ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ മെയ് 15 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ട്രോളിംഗ് നിരോധ സമയത്ത് കടല്‍ðരക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും കടല്‍ പട്രോളിംഗിനുമായി സ്വകാര്യ ബോട്ടുകള്‍ വാടകക്കെടുക്കുന്നതിന് അനുമതി നല്‍കും. ട്രോളിംഗ് നിരോധ കാലയളവില്‍ തൊഴില്‍ നഷ്ടപ്പെടുന്ന ബോട്ട് ജീവനക്കാര്‍ക്കും അനുബന്ധ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും സൗജന്യ റേഷന്‍ നല്‍കുന്നതിന് ഈ വര്‍ഷം 20 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
പരിശീലനം പൂര്‍ത്തിയാക്കിയ കടല്‍സുരക്ഷാ സേനാംഗങ്ങളെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തും. കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പട്രോളിംഗിനും ആവശ്യമായ തുക അനുവദിച്ചിട്ടുണ്ട്. അന്യസംസ്ഥാന ബോട്ടുകള്‍ ട്രോളിംഗ് നിരോധം തുടങ്ങുന്നതിനു മുമ്പേ കേരളതീരം വിട്ടുപോകാന്‍ നിര്‍ദേശം നല്‍കും. കൊല്ലം ജില്ലയില്‍ ട്രോളിംഗ് നിരോധ കാലഘട്ടത്തില്‍ നീണ്ടകര ഹാര്‍ബര്‍, ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ ഒഴികെയുള്ള പരമ്പരാഗത മത്സ്യയാനങ്ങള്‍ക്ക് തുറന്നു കൊടുക്കുന്നത് സംബന്ധിച്ച് തര്‍ക്കം പരിഹരിക്കാന്‍ ജില്ലാ കലക്ടറെ യോഗം ചുമതലപ്പെടുത്തി. യോഗത്തില്‍ ഫിഷറീസ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍, ഫിഷറീസ് ഡയറക്ടര്‍ മിനി ആന്റണി, പോലീസ്, ഫിഷറീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest