ബാര്‍ ലൈസന്‍സ് നല്‍കിയ സംഭവം: കാഞ്ഞങ്ങാട് നഗരസഭയോട് വിശദീകരണം തേടി

Posted on: April 29, 2014 3:08 pm | Last updated: April 30, 2014 at 12:10 am
SHARE

liquorകാസര്‍കോട്: കാഞ്ഞങ്ങാട് പുതിയ ബാറിന് അനുമതി നല്‍കിയ സംഭവത്തില്‍ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി വിശദീകരണം തേടി. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണോടും ലീഗ് ജില്ലാ കമ്മിറ്റിയോടുമാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് വിശദീകരണം ആവശ്യപ്പെട്ടത്.

യു ഡി എഫ് നയത്തിന് വിരുദ്ധമായി ബാര്‍ ലൈസന്‍സ് അനുവദിച്ച ഭരണ സമിതി നിലപാടില്‍ വിശദീകരണമാവശ്യപ്പെട്ട് കെ പി സി സി പ്രസിഡന്റ് വി എം സുധീരനും കത്തയച്ചിരുന്നു. യു ഡി എഫ് ഭരണത്തിലിരിക്കുന്ന കാഞ്ഞങ്ങാട് നഗരസഭയാണ് ഇന്നലെ പുതിയ ബാറിന് അനുമതി നല്‍കിയത്. മദ്യ ഉപയോഗം ഘട്ടം ഘട്ടമായി കുറക്കണമെന്നാണ് ലീഗിന്റേയും യു ഡി എഫിന്റേയും നിലപാട്.