പ്രധാനമന്ത്രിയുടെ ഓഫീസില്‍ തീപ്പിടുത്തം; നാശനഷ്ടങ്ങളില്ല

Posted on: April 29, 2014 1:10 pm | Last updated: April 30, 2014 at 12:10 am

pmo officeന്യൂഡല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ ഓഫീസ് സമുച്ചയത്തില്‍ തീപ്പിടുത്തം. ഇന്നു പുലര്‍ച്ചെയാണ് മന്‍മോഹന്‍ സിങ്ങിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്ന സൗത്ത് ബ്ലോക്കില്‍ തീപ്പിടുത്തമുണ്ടായത്. അരമണിക്കൂറിനകം ആറ് യൂണിറ്റ് അഗ്നിശമന സേന എത്തി തീ അണച്ചു. നാശനഷ്ടങ്ങളില്ല.

ഓഫീസിലെ കമ്പ്യൂട്ടറിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണം. സംഭവം നടക്കുമ്പോള്‍ ഓഫീസില്‍ ആരും ഉണ്ടായിരുന്നില്ല.