ജാമിഅ നിസാമിയ്യ പ്രവേശനം: ഇന്റര്‍വ്യൂ നാളെ മര്‍കസില്‍

Posted on: April 29, 2014 12:08 am | Last updated: April 30, 2014 at 12:09 am

interview1കാരന്തൂര്‍: ദക്ഷിണേന്ത്യയിലെ ഉന്നത മതകലാലയമായ ഹൈദരാബാദിലെ ജാമിഅ നിസാമിയ്യയിലേക്കുള്ള പ്രവേശനം ആരംഭിച്ചു. മുത്വവ്വല്‍ കോഴ്‌സിലേക്കുള്ള ഇന്റര്‍വ്യൂ നാളെ രാവിലെ പത്ത് മണിക്ക് കാരന്തൂര്‍ മര്‍കസിലെ കശ്മീരി ഹോമില്‍ നടക്കും. അപേക്ഷകര്‍ മുത്വവ്വല്‍ കോഴ്‌സിന് ചേരാനുള്ള യോഗ്യത തെളിയിക്കുന്ന ഉസ്താദിന്റെ കത്ത്, എസ് എസ് എഫ് യൂനിറ്റ്/സെക്ടര്‍ കമ്മറ്റിയുടെ കത്ത് എന്നീ രേഖകളുമായി മര്‍കസില്‍ എത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9526760313.