ജപ്പാനും യൂറോപ്യന്‍ യൂനിയനും സൈബര്‍ കരാറിന് രൂപം നല്‍കുന്നു

Posted on: April 29, 2014 12:04 am | Last updated: April 29, 2014 at 12:04 am
SHARE

ടോക്കിയോ: ജപ്പാനും യൂറോപ്യന്‍ യൂനിയനും സൈബര്‍ സുരക്ഷ സംബന്ധിച്ച് പുതിയ കരാറിന് രൂപം നല്‍കുന്നു. ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ അടുത്തമാസം നടക്കും.
മെയ് ഏഴിന് ബ്രസ്സല്‍സില്‍ നടക്കുന്ന ഉച്ച കോടിയില്‍ ജപ്പാന്‍ പ്രധാന മന്ത്രി ഷിന്‍സോ ആബേയും യൂറോപ്യന്‍ യൂനിയന്‍ നേതാക്കളും പങ്കെടുക്കും. ഈ യോഗത്തില്‍ കരാര്‍ സംബന്ധിച്ച് കരടിന് രൂപം നല്‍കും. ചൈനയില്‍ നിന്നാണ് സൈബര്‍ ആക്രമണ ഭീഷണി സംശയിക്കുന്നതെന്നും സംയുക്ത പത്രക്കുറുപ്പില്‍ അവര്‍ വ്യക്തമാക്കി. ഈ വര്‍ഷം പകുതിയോടെ കരാറിന് രൂപം നല്‍കാനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കാന്‍ അംഗീകാരം നല്‍കിയതായി ജപ്പാന്‍ പ്രധാനമന്ത്രി ആബേയും യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഹെര്‍മന്‍ വാന്‍ റോംബോയും യുറോപ്യ കമ്മീഷന്‍ പ്രസിഡന്റ് ജോസ് മാന്വല്‍ ബരോസയും പറഞ്ഞു ദേശ സുരക്ഷക്ക് സൈബര്‍ അക്രമണങ്ങള്‍ പുതിയ വെല്ലുവിളിയാണ്. കഴിഞ്ഞ ഡിസംബറില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ ജപ്പാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. രാജ്യത്തിന്റെ സുരക്ഷക്ക് പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ച ജപ്പാന്‍ അത്തരത്തിലുള്ള നാശങ്ങള്‍ കുറക്കാന്‍ ഇത്തരത്തിലുള്ള കൂട്ടുകെട്ടുകള്‍ക്ക് കഴിയുമെന്ന് ചൂണ്ടിക്കാട്ടി.