ചേളാരി ഐ.ഒ.സി പ്ലാന്റിലെ സമരം പിന്‍വലിച്ചു

Posted on: April 28, 2014 9:47 pm | Last updated: April 28, 2014 at 9:47 pm
SHARE

lpgകോഴിക്കോട്: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ കോഴിക്കോട് ചേളാരി പ്ലാന്റിലെ തൊഴിലാളികളുടെ സമരം പിന്‍വലിച്ചു. കലക്ടറുടെ നിര്‍ദ്ദേശപ്രകാരം മാനേജ്‌മെന്റ് തൊഴിലാളികളുമായിനടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് സമരം പിന്‍വലിച്ചത്. തൊഴിലാളികളുടെ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.

കയറ്റിറക്കു തൊഴിലാളികള്‍ നിസ്സഹകരണ സമരം തുടങ്ങിയതോടെ് പ്ലാന്റിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിരുന്നു. ഇതോടെ മലബാര്‍ മേഖലയില്‍ പാചക വാതക വിതരണം താറുമാറായി. നേരത്തെ വേതന പരിഷ്‌കരണം അടക്കമുള്ള ആശയങ്ങള്‍ ഉന്നയിച്ച് തൊഴിലാളികള്‍ മെല്ലേപോക്ക് സമരം നടത്തിയിരുന്നു. ശമ്പള വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് കഴിഞ്ഞ 27 മുതലാണ് പ്ലാന്റിലെ സിലിണ്ടര്‍ ഹാന്റ്‌ലിങ് തൊഴിലാളികള്‍ സമരം ആരംഭിച്ചത്. സമരം നടത്തിയ തൊഴിലാള്‍ക്ക് പ്ലാന്റിലേക്ക് കയാനുള്ള അനുമതി പാസ് നിഷേധിച്ചതോടെയാണ് സമരം ശക്തമായത്.