Connect with us

International

രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ശ്രദ്ധ തിരിപ്പിക്കില്ലെന്ന് ഒബാമ

Published

|

Last Updated

വാഷിംഗ്ടണ്‍: ഏതെങ്കിലും രാജ്യങ്ങളുടെ വിദേശ നയങ്ങളിലുള്ള പ്രതിസന്ധികളും രാഷ്ട്രീയമായ ആഭ്യന്തര സംഘര്‍ഷങ്ങളും ഏഷ്യയില്‍ നിന്ന് അമേരിക്കയുടെ ശ്രദ്ധ തിരിപ്പിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബാറക് ഒബാമ. ഏഷ്യ- പെസഫിക് ബന്ധങ്ങളുടെ പ്രധാന്യം വലുതായിക്കൊണ്ടിരിക്കുകയാണെന്നും ഇതിനെ അവഗണിക്കാന്‍ അമേരിക്കക്ക് സാധിക്കില്ലെന്നും ഏഷ്യന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കുന്ന അദ്ദേഹം പറഞ്ഞു.
ലോകത്ത് എന്ത് സംഭവിച്ചാലും അമേരിക്കക്ക് അതില്‍ ഉത്തരവാദിത്വമുണ്ട്, ആ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതില്‍ അമേരിക്ക സന്തോഷിക്കുകയും ചെയ്യുന്നു. എന്നാല്‍ അമേരിക്കക്ക് മാത്രമായ ഒരു രാഷ്ട്രീയ കാഴ്ചപ്പാടുണ്ട്. ലോകത്തിന്റെ ഭാഗമായ ഏഷ്യയിലേക്ക് തങ്ങള്‍ മുന്നിട്ട് വന്നുകൊണ്ടിരിക്കുകയാണെന്നും മലേഷ്യയില്‍ യുവനേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹം വ്യക്തമാക്കി.
തന്റെ ഭരണകൂടം സാമ്പത്തികമായും പ്രതിരോധ മേഖലകളിലും മറ്റു സഹകരണ മേഖലകളിലും ഏഷ്യയുമായി ബന്ധം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുമായി പ്രത്യേകിച്ചും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏഷ്യന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിന് മുമ്പ്, അമേരിക്ക ഏഷ്യന്‍ രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്തുന്ന കാര്യം കൂടുതല്‍ വിശദീകരിച്ചു നല്‍കണമെന്ന് അദ്ദേഹത്തോട് വാഷിംഗ്ടണിലെ വിദേശനയതന്ത്രജ്ഞര്‍ ഉണര്‍ത്തിയിരുന്നു. മലേഷ്യന്‍ സന്ദര്‍ശനം അവസാനിപ്പിച്ച് ഇന്ന് ഒബാമ ഫിലിപ്പൈന്‍സിലേക്ക് യാത്ര തിരിക്കും.

---- facebook comment plugin here -----

Latest