Connect with us

Ongoing News

മാധ്യമ പ്രചാരണത്തിന് മോദി 10,000 കോടി മുടക്കി: ആനന്ദ് ശര്‍മ

Published

|

Last Updated

അഹമ്മദാബാദ്: നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് മാധ്യമ പ്രചാരണത്തിന് വേണ്ടി ബി ജെ പി പതിനായിരം കോടി രൂപയുടെ കള്ളപ്പണം ഉപയോഗിച്ചെന്ന് കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആനന്ദ് ശര്‍മ. രാജ്യത്തെ കള്ളപ്പണം എവിടെയാണ് ഒളിപ്പിച്ചതെന്ന് ബി ജെ പിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. കള്ളപ്പണം എങ്ങനെ ഉപയോഗിക്കണമെന്ന് ബി ജെ പി നേതാക്കള്‍ക്ക് ശരിക്കും അറിയാമെന്നും അദ്ദേഹം ആരോപിച്ചു.
മോദിയുടെ മാധ്യമപ്രചാരണം വളരെ മികച്ചതായിരുന്നു. പ്രധാന ദിനപത്രങ്ങളില്‍ മുഴുപേജ് പരസ്യവും അഞ്ഞൂറോളം ടിവി ചാനലുകളില്‍ കോടിക്കണക്കിനു രൂപയുടെ പരസ്യങ്ങളും മോദി നല്‍കി. കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നാണ് ബി ജെ പി നേതാക്കള്‍ പറഞ്ഞിരുന്നത്. കള്ളപ്പണം എവിടെയൊക്കെയാണെന്ന് അറിയാമെന്നതുകൊണ്ട് അവര്‍ക്ക് അത് എളുപ്പമായിരിക്കുമെന്നും ആനന്ദ് ശര്‍മ കൂട്ടിച്ചേര്‍ത്തു.
ഗുജറാത്ത് വിദ്യാഭ്യാസ രംഗത്ത് പതിനേഴാം സ്ഥാനത്താണെന്നും അവിടെ ഗുരുതരമായ പോഷകാഹാര കുറവുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് മാതൃകാ വികസനം മിഥ്യയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ആളോഹരി വരുമാനം 2004 ല്‍ 24.000 രൂപയായിരുന്നത് ഇപ്പോള്‍ 69,000 രൂപയായി വര്‍ധിച്ചിട്ടുണ്ട്. 500 ബില്യന്‍ ഡോളര്‍ മൊത്ത ആഭ്യന്തര ഉത്പാദനമുള്ള രാജ്യത്ത് ഇന്ന് രണ്ട് ട്രില്യന്‍ യു എസ് ഡോളറിന്റെ ആഭ്യന്തര ഉത്പാദനമുണ്ട്. 2004 ലെ 60 ബില്യന്‍ വിദേശ നിക്ഷേപം ഇപ്പോള്‍ 300 ബില്യനായി ഉയര്‍ന്നുവെന്നും നേരിട്ടുള്ള വിദേശനിക്ഷേപത്തില്‍ 15 മടങ്ങ് വര്‍ധനയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.