Connect with us

Kerala

മുഖ്യമന്ത്രിയെ ആക്രമിച്ച് സംഭവം: രണ്ട് എം എല്‍ എമാരെ ചോദ്യം ചെയ്യും

Published

|

Last Updated

തിരുവനന്തപുരം: കണ്ണൂരില്‍വെച്ച് മുഖ്യമന്ത്രിക്ക് നേരെ കല്ലേറുണ്ടായ സംഭവത്തില്‍ രണ്ട് എം എല്‍ എമാരെ ചോദ്യം ചെയ്യുന്നതിന് അന്വേഷണ സംഘം നോട്ടീസ് നല്‍കി. കൃഷ്ണന്‍, കെ.കെ നാരായണന്‍ എന്നീ എം.എല്‍.എമാരെയാണ് ചോദ്യം ചെയ്യുന്നത്. ഇരുവരോടും നാളെ വൈകീട്ട് കണ്ണൂര്‍ പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം.

2013 ഒക്ടോബര്‍ 27ന് പോലീസ് മീറ്റിന്റെ സമാപനത്തില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തിയപ്പോഴാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. ഇടതുപക്ഷം ഉപരോധസമരം നടത്തുന്നതിനിടെയായിരുന്നു ഇത്.

Latest