Connect with us

Kerala

അനീഷയുടെ കസ്റ്റഡി മരണം: മൂന്ന് പോലീസുകാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

Published

|

Last Updated

എടപ്പാള്‍: മോഷണക്കുറ്റത്തിന് മലപ്പുറം ചങ്ങരംകുളം പൊലീസ് കസ്റ്റഡിയിലെടുത്ത യുവതിയെ സ്‌റ്റേഷനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്നു പൊലീസുകാര്‍ക്കു കൂടി സസ്‌പെന്‍ഷന്‍.
ജി.ഡി.ചാര്‍ജ് ഗിരീഷ്, പാറാവുകാരായ ജയകൃഷ്ണന്‍, ബിനീഷ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. ഇതോടെ സസ്‌പെന്‍ഷനിലായവരുടെ എണ്ണം ആറായി.

സംഭവത്തില്‍ എസ്‌ഐ ഉള്‍പ്പെടെ മൂന്നു പൊലീസുദ്യോഗസ്ഥരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എടപ്പാള്‍ മാളൂര്‍ സ്വദേശിനി അനീഷയാണ് മരിച്ചത്.

 

---- facebook comment plugin here -----

Latest