കണ്ണൂരില്‍ കള്ളവോട്ട് ചെയ്ത എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Posted on: April 26, 2014 10:47 am | Last updated: April 27, 2014 at 10:17 am

voteകണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്ത എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. 26 പേര്‍ക്കെതിരെയാണ് ആലക്കോട് പോലീസ് കേസെടുത്തിരിക്കുന്നത്. 59 പേരുടെ വോട്ടുകള്‍ 19പേര്‍ ചേര്‍ന്ന് ചെയ്തുവെന്നാണ് കേസ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വ്യാപക കള്ളവോട്ട് ചെയ്തതായി ആരോപിച്ച് ഇരു മുന്നണികളും കോടതിയെ സമീപിച്ചിരുന്നു.