Connect with us

National

ഒബിസി ക്വാട്ടയില്‍ മുസ്ലിംകള്‍ക്ക് നാലര ശതമാനം ഉപക്വാട്ട അനുവദിക്കുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം

Published

|

Last Updated

ന്യൂഡല്‍ഹി: ഒബിസി സംവരണത്തില്‍ നാലര ശതമാനം പിന്നാക്ക മുസ്ലിംകള്‍ക്ക് മാറ്റിവെക്കുമെന്ന് കോണ്‍ഗ്രസിന്റെ അധിക പ്രകടന പത്രിക. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ പുതുതായി പുറത്തിറക്കിയ പ്രകടന പത്രികയിലാണ് ഈ വാഗ്ദാനം. ന്യൂനപക്ഷ ശാക്തീകരണം ഉറപ്പ് വരുത്തുന്ന പ്രഖ്യാപനങ്ങളാണ് ഈ പ്രകടനപത്രികയിലുള്ളത്.

പട്ടിക വര്‍ഗ സംവരണത്തിന്റെ പരിധിയില്‍ ദളിത് മുസ്ലിംകളും ദളിത് ക്രൈസ്തവരും അടക്കം എല്ലാ ദളിതരെയും ഉള്‍പ്പെടുത്തുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. നിലവില്‍ ഹിന്ദുക്കളും ബുദ്ധരുമാണ് എസ് സി വിഭാഗത്തില്‍ വരുന്നത്. ബി ജെ പി ഉള്‍പ്പെടെ പാര്‍ട്ടികള്‍ ശക്തമായി എതിര്‍ക്കുന്നതാണ് എസ് സി ക്വാട്ടയുടെ വിപുലീകരണം.

Latest