Connect with us

Ongoing News

കേരളത്തില്‍ സുന്നി പ്രസ്ഥാനത്തിന്റെ നേരവകാശികള്‍ എസ് വൈ എസുകാര്‍: ഖലീല്‍ തങ്ങള്‍

Published

|

Last Updated

കല്‍പ്പറ്റ: കേരളത്തിലെ സുന്നി പ്രസ്ഥാനത്തിന്റെ നേരവകാശികളാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന എസ് വൈ എസുകാരെന്ന് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി. എസ് വൈ എസിന്റെ സ്ഥാപക നേതാക്കളില്‍ നിന്ന് പതാക ഏറ്റുവാങ്ങിയ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അടക്കമുള്ളവരാണ് ഈ പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നതെന്നും എസ് വൈ എസ് സുപ്രീം കൗണ്‍സില്‍ അംഗമായ ഖലീലുല്‍ ബുഖാരി പറഞ്ഞു. എസ് വൈ എസ് 60- ാം വാര്‍ഷിക പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മറ്റുള്ളവര്‍ പ്രസവിച്ച കുഞ്ഞ് സ്വന്തം കുഞ്ഞാണെന്ന് പറയുന്നതിന് തുല്യമാണ് ചിലര്‍ എസ് വൈ എസിനായി അവകാശവാദം നടത്തുന്നത്. എസ് വൈ എസിന് 60 വയസ്സ് പൂര്‍ത്തിയായെന്ന് പറഞ്ഞ് നേരത്തെ ഒരു വിഭാഗം സമ്മേളനം നടത്തിയിരുന്നു. എന്നാല്‍, എസ് വൈ എസിന് 60 വയസ്സ് പൂര്‍ത്തീയയാത് ഇന്നലെയാണ്.
എസ് വൈ എസിന്റെ ചരിത്രം പോലും അറിയാത്തവരാണ് നേരത്തെ സമ്മേളനം നടത്തിയവരെന്നും അദ്ദേഹം പറഞ്ഞു. എസ് വൈ എസ് എന്ന് പറഞ്ഞ് നടക്കുന്ന വിഘടിത വിഭാഗം സുന്നത്ത് ജമാഅത്തിന്റെ ആശയങ്ങളില്‍ നിന്ന് വ്യതിചലിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പറഞ്ഞു. സമുദായ നേതാക്കളെ അവഹേളിക്കാനാണ് ഇവരുടെ നേതാക്കള്‍ സമയം കണ്ടെത്തുന്നത്. തറപ്രസംഗം പാടില്ലെന്ന് ഇ കെ അബൂബക്കര്‍ മുസ്‌ലിയാരും കണ്ണിയത്തും ഫത്‌വ നല്‍കിയിട്ടുണ്ട്. എന്നാല്‍, വിഘടിത വിഭാഗത്തിന്റെ ഭൂരിഭാഗം പള്ളികളിലും ഇന്ന് ഇത്തരം പ്രസംഗങ്ങള്‍ നടക്കുന്നുണ്ട്. ഇത് തന്നെ അവരുടെ മൂല്ല്യച്ച്യുതി തുറന്നുകാട്ടുന്നതാണ്. വിഘടിത വിഭാഗത്തിന്റെ ഏത് ആക്രമണങ്ങളെയും പ്രതിരോധിച്ച് മുന്നേറാന്‍ കാന്തപുരം നേതൃത്വം നല്‍കുന്ന യാഥാര്‍ഥ എസ് വൈ എസിന് കഴിയുമെന്നും പൊന്‍മള കൂട്ടിച്ചേര്‍ത്തു.
ബൈപ്പാസ് റോഡിന് സമീപത്തെ പ്രത്യേകം തയ്യാറാക്കിയ നഗരിയില്‍ വൈകുന്നേരം നാലോടെ സയ്യിദ് യൂസുഫുല്‍ ബുഖാരി പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന പരിപാടികള്‍ക്ക് തുടക്കമായത്. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്‍മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി പദ്ധതി അവതരിപ്പിച്ചു. എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബൂഖാരി, കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍, വി പി എം വില്ല്യാപ്പള്ളി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, കെ അബ്ദുല്‍ കലാം സംസാരിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, സയ്യിദ് ത്വാഹാ സഖാഫി, മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി, പി ഹസന്‍ മുസ്‌ലിയാര്‍, കുറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, സി പി സൈതലവി മാസ്റ്റര്‍, എന്‍ അലി അബ്ദുള്ള, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് ഹബീബ്‌കോയ പെരിന്തല്‍മണ്ണ, സയ്യിദ് ഹബീബ് ബുഖാരി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, മുഹമ്മദ് പറവൂര്‍, ഡോ. മുഹമ്മദ്കുഞ്ഞി സഖാഫി, സ്വാദിഖ് വെളിമുക്ക്, ജലീല്‍ സഖാഫി കടലുണ്ടി, എയര്‍ലെന്‍സ് അഹമ്മദ്കുട്ടി ഹാജി, എം എന്‍ സിദ്ദീഖ് ഹാജി സംബന്ധിച്ചു.

---- facebook comment plugin here -----

Latest