Connect with us

Ongoing News

കസ്തൂരിരംഗന്‍ വിഷയവും വിലക്കയറ്റവും യു ഡി എഫിനെ ജനങ്ങളില്‍ നിന്നകറ്റി: സി എം പി

Published

|

Last Updated

തിരുവനന്തപുരം: കസ്തുരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ചുണ്ടായ വിഷയങ്ങളും വിലക്കയറ്റവും തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ യു ഡി എഫിനെ ജനങ്ങളില്‍ നിന്നകറ്റിയെന്ന് സി എം പിയിലെ സി പി ജോണ്‍ വിഭാഗം. എന്നാല്‍, തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് കുറഞ്ഞത് 12 സീറ്റ് വരെ ലഭിക്കും. സി എം പിയിലെ 95 ശതമാനം പേരും യു ഡി എഫിനാണ് വോട്ട് ചെയ്തിരിക്കുന്നത്. എന്നും യു ഡി എഫിനൊപ്പം തന്നെ നില്‍ക്കാനാണ് സി എം പിയുടെ തീരുമാനം. അതേസമയം, യുദ്ധത്തിന്റെ മൂര്‍ധന്യത്തില്‍ മറുകണ്ടം ചാടിയവര്‍ക്ക് രാഷ്ട്രീയത്തില്‍ വലിയ പ്രസക്തിയില്ലെന്ന് അരവിന്ദാക്ഷന്‍ വിഭാഗത്തെ ഉദ്ദേശിച്ചുകൊണ്ട് സി പി ജോണ്‍ പറഞ്ഞു. മോഡി വരുന്നോ ഇല്ലയോ എന്നതല്ല പ്രശ്‌നം. മോഡിയെ ലഘുവായാണ് സി പി എം കാണുന്നത്. മോഡിക്ക് എതിരായി ഒരു വാക്കുപോലും പറയാന്‍ പാര്‍ട്ടി ജന. സെക്രട്ടറി പ്രകാശ് കാരാട്ട് പോലും തയ്യാറാവില്ലെന്നും സി പി ജോണ്‍ പറഞ്ഞു. സി എം പിയില്‍ ഭിന്നതയുണ്ടായിരുന്ന സമയത്തുള്ള പ്രവര്‍ത്തകരില്‍ 80ശതമാനവും നിലവില്‍ യു ഡി എഫ് ഭാഗത്തുതന്നെയാണുള്ളത്. ജെ എസ് എസ്- സി എം പി സഖ്യം സംബന്ധിച്ച ചര്‍ച്ച ഇപ്പോള്‍ അജണ്ടയില്‍ ഇല്ല. ഇതുസംബന്ധിച്ച് വേണമെങ്കില്‍ പിന്നീട് ആലോചിക്കും. തിരഞ്ഞെടുപ്പിനു ശേഷമുള്ള രാഷ്ട്രീയമായ സാഹചര്യങ്ങള്‍ വിശദീകരിക്കാന്‍ സപ്തംബര്‍ അവസാനവാരം എറണാകുളത്ത് പാര്‍ട്ടി കോണ്‍ഗ്രസ് സംഘടിപ്പിക്കും.

Latest