Connect with us

National

അവതാര പുരുഷന്‍ ചമഞ്ഞ് മോദി

Published

|

Last Updated

വാരാണസി: തന്നെ വരാണസിയിലേക്ക് അയച്ചത് ഗംഗാ മാതാവെന്ന് ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി. ഉത്തര്‍ പ്രദേശിലെ വരാണസി മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മോദി. ബി ജെ പിയല്ല തന്നെ ഇങ്ങോട്ട് അയച്ചത്. ഗംഗാ മാതാവാണ്. ഈ പട്ടണത്തെ സേവിക്കാനുള്ള ശക്തിക്കായി പ്രാര്‍ഥിക്കുന്നു- മോദി പറഞ്ഞു.
അതിനിടെ, വലിയ കാര്യങ്ങള്‍ ചെയ്യാന്‍ തന്നെ ദൈവം തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് മോദി ന്യൂഡല്‍ഹിയില്‍ പറഞ്ഞു. ബുദ്ധിമുട്ടേറിയ കാര്യങ്ങള്‍ ചെയ്യാന്‍ ദൈവം അതത് കാലത്ത് ചിലരെ ചുമതലപ്പെടുത്താറുണ്ട്. അത്തരമൊരു വ്യക്തിയാണ് താനെന്ന് തോന്നുന്നു. എത്ര കഠിനമായാലും രാജ്യത്തെ സമൃദ്ധിയിലേക്ക് നയിക്കാനുള്ള ഉത്തരവാദിത്വം ദൈവത്തിന്റെ സഹായത്തോടെ തനിക്ക് നിര്‍വഹിക്കാന്‍ സാധിക്കും. രാഷ്ട്രീയത്തെ സംശുദ്ധീകരിക്കാനും സാധിക്കും- നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് നടത്തിയ 3ഡി സന്ദേശത്തില്‍ മോദി അവകാശപ്പെട്ടു.
സ്വയം അവതാരപുരുഷനാക്കി മോദി നടത്തിയ പരാമര്‍ശത്തിനെതിരെ കമ്മീഷനെ സമീപിക്കാനിരിക്കുകയാണ് മറ്റു കക്ഷികള്‍.

Latest