Connect with us

Wayanad

ഒഴുക്കന്‍മൂല- ചെറുകര റോഡിനോട് അധികൃതര്‍ക്ക് അവഗണന ; ഓട്ടോറിക്ഷകള്‍ ഓട്ടം നിര്‍ത്തുന്നു

Published

|

Last Updated

തരുവണ: വയനാട് ജില്ലയിലെ ഏറ്റവും പഴക്കമുള്ള റോഡുകളിലൊന്നായ വെള്ളമുണ്ട എട്ടേനാല്‍- ഒഴുക്കന്‍മൂല- ചെറുകര- ആറുവാള്‍ റോഡിനോട് അധികൃതര്‍ക്ക് അവഗണന. റോഡ് തകര്‍ന്ന് ഗതാഗതയോഗ്യമല്ലാതായതോടെ ഓട്ടോറിക്ഷകള്‍ ഓട്ടം നിര്‍ത്താനൊരുങ്ങുകയാണ്. മഴക്കാലത്തിനുമുമ്പ് റോഡില്‍ ജോലികള്‍ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ജൂണ്‍ ഒന്നുമുതല്‍ ഒഴുക്കന്‍മൂല ഭാഗത്തേക്ക് ഓട്ടം പോകുന്നില്ലെന്ന് തരുവണയിലേയും പടിഞ്ഞാറത്തറയിലെയും വെള്ളമുണ്ടയിലെയും ഓട്ടോറിക്ഷ തൊഴിലാളികള്‍ തീരുമാനിച്ചുകഴിഞ്ഞു. നൂറിലധികം ഓട്ടോറിക്ഷകള്‍ സര്‍വ്വീസ് നടത്തുന്ന വെള്ളമുണ്ട എട്ടേനാലിലെ ഓട്ടോറിക്ഷ തൊഴിലാളികളുടെ പ്രധാന വരുമാന മാര്‍ഗ്ഗമാണ് ഇതുവഴിയുള്ള ഓട്ടം. ഒന്നര കിലോമീറ്റര്‍ ദൂരത്തേക്ക് ഇപ്പോള്‍ തന്നെ 30 രൂപ വാങ്ങുന്നുണ്ട്. ഇത് കൂടുതലാണെന്ന് ഡ്രൈവര്‍മാര്‍ക്കും നാട്ടുകാര്‍ക്കും അറിയാം. മറ്റ് യാത്രാ മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതിനാലാണ് അമിത ചാര്‍ജ് നല്‍കുന്നതെന്ന് ജനങ്ങള്‍ പറയുന്നു. ഇത്രയും ചാര്‍ജ് കിട്ടിയി്ടും നഷ്ടമാണെന്നും കൂടുതല്‍ കൂലി വാങ്ങാന്‍ മനസ്സാക്ഷി അനുവദിക്കാത്തതിനാലാണ് ഓട്ടം നിര്‍ത്തുന്നതെന്ന് ഡ്രൈവര്‍മാരും പറയുന്നു.
1960 മുതല്‍ പ്രധാന ഗതാഗത മാര്‍ഗമാണ് വെള്ളമുണ്ട എട്ടേനാലില്‍ ആരം”ിച്ച് ആറുവാളില്‍ അവസാനിക്കുന്ന നാല് കിലോമീറ്റര്‍ റോഡ്. ഗ്രാമപഞ്ചായത്തിലെ മറ്റ് പല പുതിയ റോഡുകളും പി.ഡബ്ല്യു.ഡി ഏറ്റെടുക്കുകയും ആധുനിക രീതിിയല്‍ പോലും ഗതാഗതയോഗ്യമാക്കുകയും ചെയ്തിട്ടും ഈ റോഡിനോട് മാത്രമാണ് അവഗണന.
കുറ്റിയാടി “ാഗത്തുനിന്നും വരുന്ന യാത്രക്കാര്‍ക്കും കല്‍പ്പറ്റ ഭാഗത്തുനിന്ന് വരുന്ന യാത്രക്കാര്‍ക്കും തരുവണ വഴി പോകാതെ ആശ്രയിക്കാവുന്ന പ്രധാന ബൈപാസ് റോഡാണിത്. കൂടാതെ നിരവില്‍പ്പുഴ- മാനന്തവാടി റോഡിലെ തിരക്കൊഴിവാക്കാനും മൊതക്കര, ഭാഗത്തേക്കും കല്ലോടി ഭാഗത്തേക്കും പോകാനും എളുപ്പമാര്‍ഗ്ഗമായതിനാല്‍ പടിഞ്ഞാറത്തറ- വെള്ളമുണ്ട- എടവക- തൊണ്ടര്‍നാട് പഞ്ചായത്തുകളിലെ ജനങ്ങള്‍ക്കും റോഡ് നന്നായാല്‍ ബൈപാസിന്റെ പ്രയോജനം ലഭിക്കും.
റോഡ് പി ഡബ്ല്യു ഡി ഏറ്റെടുക്കണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും പ്രഖ്യാപനങ്ങളും അവഗണനയും മാത്രമാണുണ്ടായത്. ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയിലും ഉള്‍പ്പെടുത്തിയില്ല. സ്ഥിരമായി യു.ഡി.എഫ് “രണം നടത്തുന്ന പഞ്ചായത്തില്‍ കഴിഞ്ഞതവണ എല്‍.ഡി.എഫ് “രണത്തിലെത്തിയപ്പോള്‍ എം.എല്‍.എയും സംസ്ഥാന “രണവും ഒരുമിച്ചുണ്ടായിട്ടും ചെറുവിരല്‍ അനക്കാനായില്ല. വീണ്ടും യു.ഡി.എഫ് അധികാരത്തിലെത്തിയപ്പോള്‍ ഉടന്‍ റോഡ് നന്നാക്കി ബൈപാസ് ആയി ഉയര്‍ത്തും എന്ന് പ്രഖ്യാപനം വന്നു. എന്നാല്‍ സ്ഥിതി പഴയതുപോലെയാണ്. മൂന്നരക്കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന റോഡ് നിര്‍മ്മാണത്തിന് യു.ഡി.എഫ് സര്‍ക്കാരിന്റെ മൂന്ന് സംസ്ഥാന ബഡ്ജറ്റിലും നൂറുരൂപ ടോക്കണ്‍ വെച്ചതല്ലാതെ വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കാനോ ഭരണാനുമതി വാങ്ങിയെടുക്കാനോ ശ്രമമുണ്ടായില്ല. എം.എല്‍.എ കൂടിയായ മന്ത്രി നിയോജകമണ്ഡലത്തിലെ മറ്റ് റോഡുകള്‍ക്ക് പണം വാരിക്കോരി നല്‍കുമ്പോള്‍ വെള്ളമുണ്ട പഞ്ചായത്തിലേക്ക് ആനുകൂല്യം വാങ്ങിയെടുക്കാനോ റോഡ് നന്നാക്കാനോ പഞ്ചായത്ത് ശ്രമിച്ചില്ല.
ലീഗിലെ പി എ ആലി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറി പകരം ലീഗിലെ തന്നെ പി മുഹമ്മദാണ് ഇപ്പോഴത്തെ പ്രസിഡന്റ്. രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ എല്‍ ഡി എഫ് പിന്തുണയോടെയുള്ള ഭരണമാണ് ഇപ്പോഴത്തേത്. അതുകൊണ്ട് തന്നെ എല്‍.ഡി.എഫിനും യു.ഡി.എഫിനും പഞ്ചായത്തിനും മന്ത്രിക്കും ഒരുപോലെ ഈ റോഡ് അ”ിമാനപ്രശ്‌നമായി മാറിയിരിക്കുകയാണ്.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ബഹിഷ്‌ക്കരിക്കാന്‍ ജനങ്ങള്‍ ഒരുങ്ങിയെങ്കിലും യു.ഡി.എഫ് നേതൃത്വം ഇടപെട്ടാണ് ജനങ്ങളെ അനുനയിപ്പിച്ചത്. ആകെ ആശ്രയമായുള്ള ഓട്ടോറിക്ഷകള്‍ കൂടി മഴക്കാലമായാല്‍ സര്‍വ്വീസ് നിര്‍ത്തിയാല്‍ ജനങ്ങളാകെ ദുരിതത്തിലാവുകയും നേതൃത്വം പ്രതിസന്ധിയിലാവുകയും ചെയ്യും.