Connect with us

Thrissur

പാരിസ്ഥിതിക - സാമൂഹിക ഓഡിറ്റിംഗ് പരിശീലനം നല്‍കി

Published

|

Last Updated

തൃശൂര്‍: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ലോക ബേങ്ക് സഹായത്തോടെ നടപ്പാക്കിയ പദ്ധതികളുടെ പാരിസ്ഥിതിക – സാമൂഹിക ഓഡിറ്റിംഗിന് ജില്ലയില്‍ തുടക്കമായി. ഇതിന്റെ ഭാഗമായി തൃശ്ശൂര്‍ ടൗണ്‍ ഹാളില്‍ നടത്തിയ പരിശീലന പരിപാടിയില്‍ മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍, ഓവര്‍സീയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ലോകബേങ്ക് സഹായത്തോടെ നടപ്പാക്കിയ പദ്ധതികള്‍ നിലവിലുള്ള പാരിസ്ഥിതിക – സാമൂഹിക നിയമങ്ങള്‍ക്ക് അനുസൃതമായിരുന്നോ എന്ന് പരിശോധിക്കുന്നതാണ് പാരിസ്ഥിതിക – സാമൂഹിക ഓഡിറ്റിംഗ്. തുടക്കത്തില്‍ ലോകബേങ്ക് ഫണ്ട് ഉപയോഗിച്ച് നടപ്പാക്കിയ 15ശതമാനം പദ്ധതികളിലാണ് ഓഡിറ്റിംഗ് നടത്തുന്നത്. പരിശീലന പരിപാടിയില്‍ കേരള ലോക്കല്‍ ഗവണ്‍മെന്റ് സര്‍വീസ് ഡെലിവറി പ്രോജക്ടിന്റെ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടര്‍ ഡോ. വി പി സുകുമാരന്‍, വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധരായ ഡോ. കെ കൃഷ്ണകുമാര്‍, ഡോ. എം എസ് ബിന്ദു എന്നിവര്‍ ക്ലാസെടുത്തു.

 

Latest