Connect with us

Ongoing News

പുതു ചരിതം രചിക്കാന്‍ പുതുച്ചേരി

Published

|

Last Updated

തലശ്ശേരി: ദക്ഷിണേന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിലായി ചിതറിക്കിടക്കുന്ന നാല് ജില്ലകള്‍ ഉള്‍ക്കൊള്ളുന്നപുതുച്ചേരി ലോക്‌സഭാ മണ്ഡലം ഇന്ന് ബൂത്തിലേക്ക്. പഴയ സഖ്യങ്ങള്‍ ശിഥിലമായ മണ്ഡലത്തില്‍ 30 സ്ഥാനാര്‍ഥികള്‍ ഇന്ന് ജനവിധി തേടുന്നു. സ്ഥാനാര്‍ഥികളുടെ ബാഹുല്യം മൂലം ഇത്തവണ മണ്ഡലത്തില്‍ രണ്ട് പോളിംഗ് യന്ത്രങ്ങളുണ്ടായിരിക്കും.കേരളത്തിന് നടുവിലെ മാഹി, ആന്ധ്രാതീരത്തെ യാനം, തമിഴനാട്ടിലെ പുതുച്ചേരിയും കാരിക്കലും എന്നിവ ഈ കേന്ദ്ര ഭരണപ്രദേശത്തു വരുന്നത്. മാഹിയില്‍ നിന്നു യാനത്തെത്താന്‍ 1,300 കിലോമീറ്റര്‍ സഞ്ചരിക്കണം. തമിഴ്, തെലുഗ്്, മലയാളം ഭാഷകള്‍ക്കു പുറമെ ഫ്രഞ്ചും ഇംഗ്ലീഷും സംസാരിക്കുന്നവര്‍ ഈ മണ്ഡലത്തിലുണ്ട്.
മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി ഭാഷകളിലും മാഹിയില്‍ പ്രചാരണം നടന്നു. 9,01,357 ആണ് പുതുച്ചേരി മണ്ഡലത്തിലെ വോട്ടര്‍മാരുടെ എണ്ണം. മാഹിയില്‍ 30,060 വോട്ടര്‍മാരുണ്ട്. 2009 നേക്കാള്‍ 2000 വോട്ടുകള്‍ മാഹിയില്‍ കൂടിയിട്ടുണ്ട്.
കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റായി അറിയപ്പെടുന്ന പുതുച്ചേരിയില്‍ കഴിഞ്ഞ ഏതാനും ദശകങ്ങളായി കോണ്‍ഗ്രസോ അവര്‍ പിന്തുണയ്ക്കുന്നവരോ ആണ് ലോക്‌സഭയിലെത്തിയിട്ടുള്ളത്. എന്നാല്‍ ഇത്തവണ രാഷ്ട്രീയ സഖ്യങ്ങള്‍ അടിമുടി മാറിയിട്ടുണ്ട്.
കോണ്‍ഗ്രസ് ഇത്തവണ ഒറ്റയ്ക്കാണു മത്സരിക്കുന്നത്. സിറ്റിംഗ് എം പിയും പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള കേന്ദ്രമന്ത്രിയുമായ വി നാരായണസ്വാമിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. 1985 മുതല്‍ മൂന്നുതവണ രാജ്യസഭാംഗവും രണ്ടുതവണ ലോക്‌സഭാംഗവുമായ ്യൂനാരായണസ്വാമി ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധേയനായ നേതാവാണ്. നെഹ്‌റു കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നു. അരലക്ഷത്തിലേറെ വോട്ടിനായിരുന്നു കഴിഞ്ഞതവണ നാരായണസ്വാമിയുടെ വിജയം.
കോണ്‍ഗ്രസ് വിട്ട് എന്‍ രംഗസ്വാമി രൂപവത്കരിച്ച എന്‍ ആര്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി എന്‍ രാധാകൃഷ്ണന്‍ ബി ജെ പി പിന്തുണയോടെ മത്സരിക്കുന്നു. കഴിഞ്ഞ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ സ്പീക്കറായിരുന്ന രാധാകൃഷ്ണന്‍ മുന്‍ എം എല്‍ എ. ആര്‍ രാമനാഥന്റെ മകനാണ്. 2001, 2006 വര്‍ഷങ്ങളില്‍ എം എല്‍ എയും ചേരിനിര്‍മാര്‍ജന ബോര്‍ഡ് ചെയര്‍മാനുമായിരുന്നു.
സി പി ഐയുടെ കേന്ദ്രകമ്മിറ്റിയംഗവും സംസ്ഥാന സെക്രട്ടറിയുമായ ആര്‍ വിശ്വനാഥനാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി. മുന്‍ എം എല്‍ എയും മുന്‍ മന്ത്രിയുമാണ് ഈ തൊഴിലാളി നേതാവ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനോടൊപ്പം ്യൂനിലയുറപ്പിച്ചിരുന്ന സി പി ഐ ആദ്യമായാണ് സി പി എമ്മിനൊപ്പം മത്സരിക്കുന്നത്. കാരക്കലില്‍ നിന്നുള്ള എം എല്‍ എ. എ എം എച്ച് ്യൂനാജിമാണ് ഡി എം കെ സ്ഥാനാര്‍ഥി. കേരളത്തില്‍ കോണ്‍ഗ്രസിനൊപ്പമുള്ള മുസ്‌ലിം ലീഗ് പുതുച്ചേരിയില്‍ ഡി എം കെയെ പിന്തുണക്കുന്നു. കേരളത്തിലെ ലീഗ് നേതാക്കള്‍ മാഹിയില്‍ ്യൂനാജിമിന് വോട്ടഭ്യര്‍ഥിച്ചു പ്രചാരണം ്യൂനടത്തിയിരുന്നു. കാരക്കലില്‍്യൂനിന്ന് തുടര്‍ച്ചയായി ്യൂനിയമസഭയിലേക്ക് ജയിച്ചുവരുന്ന നാജിം മുന്‍ ആരോഗ്യമന്ത്രി കൂടിയാണ്. യാനത്തും മാഹിയിലുമുള്ള ന്യൂനപക്ഷ വോട്ടുകള്‍ അനുകൂലമാക്കാനായാല്‍ അട്ടിമറി വിജയം കൈവരിക്കാനാവുമെന്ന് ഡി എം കെ കരുതുന്നു. പി എം കെ സ്ഥാനാര്‍ഥിയായി മുന്‍ എം എല്‍ എ ആനന്ദരാമനും എ ഐ എ ഡി എം കെ സ്ഥാനാര്‍ഥിയായി മുന്‍ എം എല്‍ എ ഓമലിംഗവും സ്വതന്ത്രനായി മുന്‍ എം പി. പ്രൊഫ. എം രാമദാസും ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ഡോ. രംഗരാജനും സജീവമായി രംഗത്തുണ്ട്. പ്രമുഖ സ്ഥാനാര്‍ഥികളെല്ലാം മാഹിയിലെത്തി വോട്ട് തേടി. പുതുച്ചേരിക്ക് സംസ്ഥാനപദവി ലഭ്യമാക്കുമെന്നും അഴിമതി ്യൂനിര്‍മാര്‍ജനം ചെയ്യുമെന്നും പുതിയ തൊഴില്‍ സംരംഭങ്ങള്‍ സൃഷ്ടിക്കുമെന്നുമൊക്കെയായിരുന്നു പ്രധാന സ്ഥാനാര്‍ഥികളുടെയെല്ലാം വാഗ്ദാനം. കോണ്‍ഗ്രസും എന്‍ ആര്‍ കോണ്‍ഗ്രസ് പിന്തുണക്കുന്ന എന്‍ ഡി എയും മുസ്‌ലിം ലീഗ് പിന്തുണയുള്ള ഡി എം കെയും തമ്മിലാണ് പ്രധാന മത്സരം. രാഷ്ട്രീയ സഖ്യങ്ങള്‍ മാറിയതിനാല്‍ ഫലപ്രവചനം ഇത്തവണ തീര്‍ത്തും അസാധ്യമാണ്.

---- facebook comment plugin here -----

Latest