Connect with us

Kerala

പത്മനാഭ സ്വാമി ക്ഷേത്രം: അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ഗൗരവമേറിയതെന്ന് സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കള്‍ സംബന്ധിച്ച അമിക്കസ് ക്യൂറിയുടെ കണ്ടെത്തലുകള്‍ ഗൗരവമേറിയതാണെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ ചില അടിയന്തര ഉത്തരവുകള്‍ പുറപ്പെടുവിക്കേണ്ടിവരുമെന്നും കോടതി പറഞ്ഞു. നാളെത്തന്നെ കോടതി ഉത്തരവ് പുറപ്പെടുവിച്ചേക്കും. അമിക്കസ് ക്യൂറിയുടെ കണ്ടെത്തലുകള്‍ അസ്വസ്ഥമാക്കുന്നതാണെന്നും അമിക്കസ് ക്യൂറിക്കെതിരെ വിരല്‍ ചൂണ്ടാന്‍ ആരേയും അനുവദിക്കില്ലെന്നും ജസ്റ്റിസ് ആര്‍ എം ലോധ അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

ക്ഷേത്ര ഭരണത്തിലെ ഗുരുതര വീഴ്ച്ചകള്‍ അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ക്ഷേത്ര ഭരണത്തില്‍ നിന്ന് രാജകുടുംബത്തെ പൂര്‍ണ്ണമായും മാറ്റിനിര്‍ത്തണമെന്ന് അമിക്കസ് ക്യൂറി ആവശ്യപ്പെട്ടിരുന്നു.