Connect with us

Kerala

ബാര്‍ ലൈസന്‍സ് പുതുക്കല്‍: ഏകോപന സമിതിയില്‍ ധാരണയായില്ല

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ ലൈസന്‍സ് പുതുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ചേര്‍ന്ന് കെ പി സി സി- സര്‍ക്കാര്‍ ഏകോപന സമിതി യോഗത്തില്‍ തീരുമാനമായില്ല. കെ പി സി സി പ്രസിഡന്റ് വി എം സുധീരനാണ് ഇക്കാര്യം അറിയിച്ചത്. ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ യു ഡി എഫ് 15 സീറ്റുകള്‍ നേടുമെന്നും സംസ്ഥാനത്ത് ബി ജെ പി അക്കൗണ്ട് തുറക്കില്ലെന്നും ഏകോപനസമിതി വിലയിരുത്തി. സി പി എം അക്രമരാഷ്ട്രീയം തുടരുകയാണ്. സി പി എമ്മിന്റെ ആക്രമണത്തിന് ഇരയായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി പരിരക്ഷ നല്‍കുമെന്നും വി എം സുധീരന്‍ അറിയിച്ചു. ഏകോപനസമിതി യോഗം വീണ്ടും 23ന് ചേരും.

Latest