Connect with us

Ongoing News

തരുണ്‍ തേജ്പാലിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: ലൈംഗികാരോപണ കേസില്‍ ഗോവ ജയിലില്‍ കഴിയുന്ന തെഹല്‍ക്ക എഡിറ്റര്‍ തരുണ്‍ തേജ്പാലിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. വിചാരണ പൂര്‍ത്തിയാകാതെ ജാമ്യം നല്‍കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നിരസിച്ചത്. ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ഒരു ശ്രമവുമുണ്ടാകില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകര്‍ വാദിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല.

അതേസമയം തേജ്പാലിന്റെ വിചാരണ വൈകുന്നത് സംബന്ധിച്ച് ഗോവ സര്‍ക്കാറിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.

ബോംബൈ ഹൈക്കോടതി കഴിഞ്ഞമാസം 13നു തേജ്പാലിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്.

സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസിലാണ് തേജ്പാല്‍ വിചാരണ നേരിടുന്നത്. കഴിഞ്ഞവര്‍ഷം നവംബര്‍ 30നാണ് തേജ്പാലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Latest