Connect with us

Kerala

ബാറുകള്‍ക്ക് താല്‍ക്കാലിക ലൈസന്‍സ് നല്‍കരുതെന്ന് രാമചന്ദ്രന്‍ കമ്മീഷന്‍

Published

|

Last Updated

കൊച്ചി: സംസ്ഥാനത്ത് ബാറുകള്‍ക്ക് താല്‍ക്കാലിക ലൈസന്‍സ് നല്‍കരുതെന്ന് ജസ്റ്റിസ് എം രാമചന്ദ്രന്‍ കമ്മീഷന്‍. സര്‍ക്കാറിന്റെ മദ്യനയം സംബന്ധിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനായി നിയോഗിച്ച കമ്മീഷനാണ് രാമചന്ദ്രന്‍ കമ്മീഷന്‍. ബാറുകളുടെ പ്രവര്‍ത്തന സമയം രാവിലെ 11.30 മുതല്‍ രാത്രി 10 വരെയാക്കി കുറക്കണമെന്ന് ശിപാര്‍ശയും റിപ്പോര്‍ട്ടിലുണ്ട്.

മദ്യ നിരോധനം നിലവില്‍ പ്രായോഗികമല്ല. മാത്രമല്ല അയല്‍ സംസ്ഥാനങ്ങളില്‍ നിരോധനമില്ലാത്തതിനാല്‍ അനധികൃത മദ്യ വില്‍പനക്ക് നിരോധനം കാരണമാവും. മദ്യം വാങ്ങുന്നവര്‍ വയസ്സ് തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണം തുടങ്ങിയ ശിപാര്‍ശകളും റിപ്പോര്‍ട്ടിലുണ്ട്.

174 പേജടങ്ങിയ റിപ്പോര്‍ട്ട് കമ്മീഷന്‍ 2014 മാര്‍ച്ച് 4നാണ് സമര്‍പ്പിച്ചത്. അഡ്വ ബേസില്‍ വിരവാകാശ നിയമരപ്രകാരം അപേക്ഷ നല്‍കിയതനുസരിച്ചാണ് കമ്മീഷനില്‍ നിന്ന് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമായത്.

Latest