Connect with us

Ongoing News

ഒഡീഷയില്‍ തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷം: ഒരാള്‍ മരിച്ചു

Published

|

Last Updated

ഭുവനേശ്വര്‍: ഒഡീഷയില്‍ തിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വോട്ടെടുപ്പ് സമാധാനപരമായിരുന്നെങ്കിലും തീരപ്രദേശത്ത് സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു.
കേന്ദ്രപത്ര ജില്ലയിലാണ് സംഘര്‍ഷം. ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഔല്‍ നിയമസഭാ മണ്ഡലത്തിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. 144 ജില്ലയിലാകെ ബാധകമാണ്.
ഈ മാസം 21 വരെയാണ് നിരോധനാജ്ഞയെന്ന് ജില്ലാ മജിസ്‌ട്രേറ്റ് നിതിന്‍ ബി ജവാലെ അറിയിച്ചു. പ്രദേശത്ത് ജനങ്ങളോട് സമാധാനം പാലിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ബി ജെ ഡി, കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഏറ്റുമുട്ടിയത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഭരണകക്ഷി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തിരഞ്ഞെടുപ്പില്‍ കൃതൃമം നടത്തിയെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. സംഭവത്തില്‍ പ്രതിഷേധിച്ച് ബ്ലോക് ഡെവലപ്‌മെന്റ് ഓഫീസറെ ഒരു സംഘം ആക്രമിക്കുകയും ചെയ്തു.