Connect with us

Kozhikode

സി ഉസ്താദ് അനുസ്മരണ പരിപാടികള്‍ നാളെ തുടങ്ങും

Published

|

Last Updated

പന്നൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃ നിരയിലും മതവിജ്ഞാന സേവന രംഗത്തും ദീര്‍ഘകാലം പ്രവര്‍ത്തിച്ച പ്രമുഖ പണ്ഡിത വര്യന്‍ മര്‍ഹൂം സി അബ്ദുര്‍റഹിമാന്‍ മുസ്‌ലിയാരുടെ 12 ാം അനുസ്മരണ പരിപാടികള്‍ നാളെ തുടങ്ങും. പന്നൂര്‍ ശറഫിയ്യയിലാണ് വിപുലമായ പരിപാടികളോടെ അനുസ്മരണ സംഗമം നടക്കുന്നത്.
വൈകുന്നേരം നാല് മണിക്ക് സി ഉസ്താദ് മഖാം സിയാറത്തോടെയാണ് അനുസ്മരണ പരിപാടി ആരംഭിക്കും. ശേഷം നടക്കുന്ന ഉദ്ഘാടന സെഷനില്‍ വി പി എം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിക്കും. ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്യും. സയ്യിദ് കുഞ്ഞിമോന്‍ തങ്ങള്‍ അവേലം, പി ജി എ തങ്ങള്‍ മദനി പന്നൂര്‍, കെ കെ.അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം സംബന്ധിക്കും. അഞ്ച് മണിക്ക് നടക്കുന്ന സാംസ്‌കാരിക സെമിനാറില്‍ വി എം ഉമര്‍ മാസ്റ്റര്‍ എം എല്‍ എ, അഡ്വ. പി ടി എ റഹീം എം എല്‍ എ, കെ കെ ആലി മാസ്റ്റര്‍, എന്‍ അലി അബ്ദുല്ല, വെള്ളിയോട് ഇബ്‌റാഹീം സഖാഫി പങ്കെടുക്കും. മഗ്‌രിബ് നിസ്‌കാരാനന്തരം നടക്കുന്ന അനുസ്മരണ സമ്മേളനം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സി മുഹമ്മദ് ഫൈസി അനുസ്മരണ പ്രഭാഷണം നടത്തും. വള്ള്യാട് മുഹമ്മദലി സഖാഫി പ്രസംഗിക്കും. തുടര്‍ന്ന് നടക്കുന്ന ദിക്‌റ് ദുആ മജ്‌ലിസില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍, മുല്ലക്കോയ തങ്ങള്‍ കാരക്കാട്ട്, ടി കെ അബ്ദുറഹിമാന്‍ ബാഖവി, ടി എ മുഹമ്മദ് അഹ്‌സനി പങ്കെടുക്കും. വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളും പരിപാടിയില്‍ വിതരണം ചെയ്യും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അബ്ദുര്‍റഷീദ് സഖാഫി പത്തപ്പിരിയം, ഹാഫിള് അബൂബക്കര്‍ സഖാഫി പന്നൂര്‍ എന്നിവര്‍ പ്രഭാഷണം നടത്തും. ബുധനാഴ്ച വൈകുന്നേരം നടക്കുന്ന സ്വലാത്ത് വാര്‍ഷികത്തിന് സി മുഹമ്മദ് ഫൈസി, യു കെ അബ്ദുല്‍ മജീദ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.

---- facebook comment plugin here -----

Latest