Connect with us

Kannur

കണ്ണൂരില്‍ കുടിവെള്ള വിതരണം ചൊവ്വാഴ്ച തുടങ്ങും

Published

|

Last Updated

കണ്ണൂര്‍: നഗരത്തില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ നഗരസഭയുടെ നേതൃത്വത്തില്‍ കുടിവെള്ള വിതരണമാരംഭിക്കും. കൊടപ്പറമ്പ്, കസാനക്കോട്ട, പയ്യാമ്പലം, മൈതാനപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലാണ് രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നതായി കണക്കാക്കിയിട്ടുള്ളത്. ടാങ്കര്‍ ലോറികളിലാണ് നഗരസഭ നേരിട്ട് വെള്ള വിതരണം നടത്തുന്നത്. ഈ പ്രദേശങ്ങള്‍ക്ക് പുറമെ കുടിവെള്ള പ്രശ്‌നമനുഭവപ്പെടുന്ന മറ്റ് സ്ഥലങ്ങളിലും കുടിവെള്ള വിതരണം നടത്തുമെന്ന് ചെയര്‍പേഴ്‌സന്‍ റോഷ്‌നി ഖാലിദ് അറിയിച്ചു. നഗരത്തിന്റെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ ഉദ്ദേശിച്ച് പയ്യാമ്പലത്തും കൊടപ്പറമ്പിലും വാട്ടര്‍ ടാങ്ക് സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും കൊടപ്പറമ്പില്‍ സ്ഥലം വിട്ട് ലഭിക്കാനുള്ള കാലതാമസം കാരണം അവിടെ വാട്ടര്‍ ടാങ്കിന്റെ പണിയാരംഭിക്കാനായില്ല. എന്നാല്‍ പയ്യാമ്പലത്തെ ടാങ്കിന്റെ പ്രവൃത്തി പൂര്‍ത്തിയായിരിക്കുകയാണ്. തഹസില്‍ദാര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കിയാല്‍ ഉടന്‍ പണിയാരംഭിക്കും.