Connect with us

Oddnews

20 വര്‍ഷമായി പക്കിരപ്പക്ക് ഭക്ഷണം കല്ലും മണ്ണും

Published

|

Last Updated

ബംഗളൂരു: കഴിഞ്ഞ 20 വര്‍ഷമായി പക്കിരപ്പ ഹുനഗുണ്ടിയുടെ ഭക്ഷണം കല്ലും മണ്ണുമാണ്. ഏത് കഠിനമായ കല്ലും സ്വാദിഷ്ടമായ ഭക്ഷണം പോലെ കഴിക്കുന്ന ഈ കര്‍ണാടക സ്വദേശി വിസ്മയമാകുകയാണ്. ഫ്രൈഡ് ചിക്കനേക്കാള്‍ പ്രിയം തനിക്ക് ഈ കല്ലും മണ്ണുമാണെന്ന് ഇയാള്‍ “അഭിമാനത്തോടെ” പറയുന്നു. കല്ലും മണ്ണും ഇല്ലാത്ത ഒരു ജീവിതത്തെ കുറിച്ച് സ്വപ്‌നം കാണാന്‍ പോലും പക്കിരപ്പ തയ്യാറല്ല.

ചെറുപ്പം മുതല്‍ തന്നെ തുടങ്ങിയ ശിലമാണ് ഇൂ കല്ലുതീറ്റ. ഒരു ദിവസ് കിലോക്കണക്കിന് മണ്ണും കല്ലുമാണത്രെ ഇയാള്‍ അകത്താക്കുന്നത്. കഠിനമായ കല്ല് കടിച്ചുപൊടിച്ച് തിന്നിട്ടും പല്ലുകള്‍ക്ക് ഒരു കുഴപ്പവുമില്ല എന്ന് പക്കിരപ്പ പറയുന്നു. മണ്ണ് തിന്നുന്നത് നിര്‍ത്തണമെന്ന് മാതാവും സുഹൃത്തുക്കളും നിര്‍ബന്ധിക്കുന്നുണ്ടെങ്കിലും അത് കേട്ട ഭാവം പോലും നടിക്കുന്നില്ല ഇയാള്‍.

ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കള്‍ കഴിക്കുന്ന പ്രവണതയുള്ള പിക്ക എന്ന രോഗാവസ്ഥയാണ് പക്കിരപ്പയുടെതെന്നാണ് വൈദ്യശാസ്ത്ര ലോകത്തിന്റെ വിശദീകരണം.