Connect with us

Wayanad

എസ് വൈ എസ് 60ാം വാര്‍ഷിക സംസ്ഥാന പ്രഖ്യാപന സമ്മേളനം; ഉത്തര-ദക്ഷിണ മേഖലാ സന്ദേശ യാത്രകള്‍ നാളെ തുടങ്ങും

Published

|

Last Updated

കല്‍പ്പറ്റ: ഈ മാസം 24ന് കല്‍പ്പറ്റയില്‍ നടക്കുന്ന എസ് വൈ എസ് 60ാം വാര്‍ഷിക പ്രഖ്യാപന സമ്മേളനത്തിന്റെ ഉത്തര-ദക്ഷിണ സന്ദേശ യാത്ര ഈ മാസം 19, 20, 21 തീയതികളില്‍ നടക്കും. ദക്ഷിണ മേഖലാ യാത്ര 19ന് ശനിയാഴ്ച രാവിലെ ഒമ്പതിന് സുല്‍ത്താന്‍ ബത്തേരി ചുങ്കം മഖാം സിയാറത്തോടെയും, ഉത്തരമേഖലാ യാത്ര രാവിലെ ഒമ്പതിന് ബാവലി മഖാം സിയാറത്തോടെയും ആരംഭിക്കും. സയ്യിദ് ബശീര്‍ അല്‍ജിഫ്രിയും, സമസ്ത ജില്ലാ സെക്രട്ടറി കൈപാണി അബൂബക്കര്‍ ഫൈസിയും സിയാറത്തുകള്‍ക്ക് നേതൃത്വം നല്‍കും. നാളെ ഉത്തരേേമഖലാ ജാഥ പുത്തന്‍കുന്നില്‍ നിന്നും ആരംഭിച്ച് ചീരാല്‍, കല്ലൂര്‍, നായ്ക്കട്ടി, സുല്‍ത്താന്‍ ബത്തേരി,ബീനാച്ചി, ഒന്നാം മൈല്‍, ചെതലയം, ഇരുളം, ചീയമ്പം, പുല്‍പ്പള്ളി, വാകേരി എന്നിവിടങ്ങളിലും ദക്ഷിണ മേഖലാ ജാഥ കാട്ടിക്കുളം, തോല്‍പ്പെട്ടി,ഒണ്ടയങ്ങാടി, കല്ലിയോട്,പിലാക്കാവ്,തവിഞ്ഞാല്‍,വരയാല്‍,പേര്യ 36,പേര്യ 34,മുള്ളല്‍,വാളാട്,കണ്ണോത്ത്മല,തലപ്പുഴ,മാനന്തവാടി എന്നിവിടങ്ങളിലും പര്യടനം നടത്തും.20ന് രാവിലെ ഒമ്പതിന് കുഞ്ഞോത്ത് വൈസ് പ്രസിഡന്റ് സൈദ് ബാഖവി ഉദ്ഘാടനം ചെയ്യും. നിരവില്‍ പുഴയില്‍ നിന്നും തുടങ്ങി കോറോം, വെള്ളമുണ്ട, വെള്ളിലാടി, അഞ്ചാംമൈല്‍,പള്ളിക്കല്‍,പള്ളിക്കല്‍ രണ്ടേനാല്, പാലമുക്ക്, ദ്വാരക, നാലാംമൈല്‍,പീച്ചങ്കോട്, തരുവണ, ആറുവാള്‍, വെള്ളമുണ്ട എട്ടേനാല് എന്നിവിടങ്ങളില്‍ പര്യടനം നടത്തും. ദക്ഷിണ മേഖല 20ന് രാവിലെ ഒമ്പതിന് കോളിയാടിയില്‍ ജില്ലാ ട്രഷറര്‍ കെ കെ മുഹമ്മദലി ഫൈസി ഉദ്ഘാടനം ചെയ്യും. ചുള്ളിയോട് നിന്നും ആരംഭിച്ച് വിവിധ സ്ഥലങ്ങളിലെ പര്യടന്ത്തിന് ശേഷം മീനങ്ങാടിയില്‍ സമാപിക്കും.21ന് ഉത്തരമേഖലാ ജാഥ രാവിലെ ഒമ്പതിന് എസ് ജെ എം ജില്ലാ പ്രസിഡന്റ് മമ്മൂട്ടി മദനി കുപ്പാടിത്തറയിലും ദക്ഷിണ മേഖലാ ജാഥ രാവിലെ ഒമ്പതിന് ചൂരല്‍മലയില്‍ എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് മുഹമ്മദ് സഖാഫിയും ഉദ്ഘാടനം ചെയ്യും. ദക്ഷിണ ജാഥ ജില്ലാ സെക്രട്ടറി ഉമര്‍ സഖാഫി കല്ലിയോടും, ഉത്തരമേഖലാ ജാഥ ജില്ലാ പ്രസിഡന്റ് അശ്‌റഫ് സഖാഫി അല്‍കാമിലിയും നയിക്കും. ബശീര്‍ സഅദി,ൃമുഹമ്മദലി സഖാഫി പുറ്റാട്, പി സി ഉമറലി, സൈതലവി കമ്പളക്കാട്, സിദ്ദീഖ് മദനി, അസീസ് ചിറക്കമ്പം, ഇ പി അബ്ദുല്ല സഖാഫി, സൈനുദ്ദീന്‍വാഴവറ്റ, ജാഫര്‍ ഓടത്തോട്, അസീസ് മാക്കുറ്റി, ലത്തീഫ് കാക്കവയല്‍, ഇബ്‌റാഹീം സഖാഫി റിപ്പണ്‍, കെ ടി കുഞ്ഞിമൊയ്തീന്‍ സഖാഫി, പി ടി റസാഖ് മുസ്‌ലിയാര്‍, ജമാല്‍ സഅദി പള്ളിക്കല്‍, മുഹമ്മദ് സഖാഫി ചെറുവേരി, വി എസ് കെ തങ്ങള്‍ വെള്ളമുണ്ട, എസ് അബ്ദുല്ല, ഉമര്‍ സഖാഫി ചെതലയം, ഉസ്മാന്‍ മൗലവി,അബ്ദുല്‍ ഗഫൂര്‍ സഅദി, സുലൈമാന്‍ അമാനി, ഹാശിം തങ്ങള്‍ പള്ളിക്കല്‍, നൗഷാദ് കണ്ണോത്ത് മല, നാസര്‍ മാസ്റ്റര്‍ തരുവണ എന്നിവര്‍ ജാഥാംഗങ്ങളാണ്. ജാഥകള്‍ 21ന് പടിഞ്ഞാറത്തറയില്‍ സമാപിക്കും.

Latest