Connect with us

International

'ഒരിക്കല്‍ കൂടി പറയാന്‍ സാധിച്ചില്ലെങ്കിലോ... മാം, ഐ ലവ് യു'

Published

|

Last Updated

സിയൂള്‍: ഭയം, സ്‌നേഹം, നിരാശ. വികാരങ്ങളുടെ വേലിയേറ്റമായിരുന്നു ആ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരണത്തെ മുഖാമുഖം കാണുമ്പോള്‍ പ്രിയപ്പട്ടവര്‍ക്ക് അയച്ച സന്ദേശങ്ങളില്‍. ബോട്ട് മുങ്ങി മുന്നൂറിലേറെ പേരെ കാണാതായതില്‍ വിറങ്ങലിച്ച ദക്ഷിണ കൊറിയക്ക് കൂടുതല്‍ നൊമ്പരമാകുകയാണ് വിദ്യാര്‍ഥികളുടെ ഈ സന്ദേശങ്ങള്‍.
“ഒരിക്കല്‍ കൂടി പറയാന്‍ സാധിച്ചില്ലെങ്കിലോ എന്ന് കരുതിയാണ് ഇതയക്കുന്നത്. മാം, ഐ ലവ് യു”. ഷിന്‍ യൂംഗ് ജിന്‍ എന്ന വിദ്യാര്‍ഥി മാതാവിന് അയച്ച ഈ സന്ദേശമാണ് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. “ഓ, ഞാന്‍ നിന്നെ അതിയായി സ്‌നേഹിക്കുന്നു കുഞ്ഞേ”. അതിവേഗം മുങ്ങിക്കൊണ്ടിരിക്കുന്ന ബോട്ടില്‍ മരണത്തെ കണ്ടുകൊണ്ടാണ് മകന്‍ ഇതയക്കുന്നത് എന്നറിയാതെ ആ മാതാവ് മറുപടി അയച്ചതാണിത്. എന്നാല്‍, ഇപ്പോള്‍ ഷിന്നിന് ഒരായിരം തവണ മാതാവിനോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ സാധിക്കും. ബോട്ട് പൂര്‍ണമായും മുങ്ങുന്നതിന് മുമ്പ് രക്ഷപ്പെട്ട 179 പേരില്‍ ഒരാളാണ് ആ വിദ്യാര്‍ഥി.
ബോട്ട് ഒരു വശത്തേക്ക് പെട്ടെന്ന് മറിഞ്ഞപ്പോള്‍ രക്ഷക്ക് കേണ് മൂത്ത സഹോദരന് 16കാരനായ കിം വൂംഗ് കി അയച്ച മറ്റൊരു സന്ദേശമാണ് ഹൃദയഭേദകമായത്. “എന്റെ മുറി 45 ഡിഗ്രിയില്‍ ചരിഞ്ഞുകൊണ്ടിരിക്കുന്നു. മൊബൈല്‍ ഫോണ്‍ വേണ്ടവിധം പ്രവര്‍ത്തിക്കുന്നുമില്ല.” കിം അയച്ച സന്ദേശത്തില്‍ പറയുന്നു. “പരിഭ്രാന്തനാകരുത്. എന്താണോ നിര്‍ദേശം അതുപോലെ ചെയ്യുക. രക്ഷപ്പെടും തീര്‍ച്ച.” ജ്യേഷ്ഠന്‍ തിരിച്ചയച്ച സന്ദേശത്തില്‍ പറയുന്നു. പിന്നീട് കിമ്മിന്റെ സന്ദേശമുണ്ടായില്ല. കാണാതായ 287 പേരുടെ പട്ടികയിലാണ് ഇപ്പോള്‍ കിം. ബോട്ട് ആദ്യതവണ മുങ്ങിയപ്പോള്‍ നിന്നിടത്ത് നിന്ന് അനങ്ങരുതെന്നാണ് ഡ്രൈവര്‍മാരില്‍ ഒരാള്‍ നല്‍കിയ വിവാദ നിര്‍ദേശം. ഇത് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചതായി ആരോപണമുണ്ട്. യാത്രക്കാര്‍ നിന്ന സ്ഥലത്ത് തന്നെ നിലയുറപ്പിക്കുകയും ബോട്ട് കീഴ്‌മേല്‍ മറിയുകയും ചെയ്‌തോടെ രക്ഷപ്പെടാനുള്ള സാധ്യത പൂര്‍ണമായും അടയുകയായിരുന്നു. ഭയപ്പെടുത്തുന്ന ഈ സംഭവപരമ്പരയുടെ സംക്ഷിതരൂപം പതിനെട്ടുകാരി ഷിന്‍ പിതാവിന് അയച്ച ഈ സന്ദേശത്തിലുണ്ട്. ” ഡാഡ്, വിഷമിക്കരുത്. ബോട്ടിനുള്ളില്‍ മറ്റുള്ള പെണ്‍കുട്ടികള്‍ക്കൊപ്പം രക്ഷാകവചം ധരിച്ചിരിക്കുകയാണ് ഞാന്‍. ഇടനാഴിയിലാണ് ഇപ്പോഴുള്ളത്.