Connect with us

Kollam

ബി ജെ പി- കോണ്‍ഗ്രസ് വോട്ട് മറിക്കലിന് നീക്കം നടന്നതായി് എം എ ബേബി

Published

|

Last Updated

കൊല്ലം: സംസ്ഥാനത്ത് ബി ജെ പി – കോണ്‍ഗ്രസ് വോട്ടുമറിക്കലിന് നീക്കം നടന്നുവെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗവും കൊല്ലത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുമായ എം എ ബേബി. കൊല്ലത്തും ഈ നീക്കം നടന്നതായി അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് എം എ ബേബി ഇങ്ങനെ അഭിപ്രായപ്പെട്ടത്. കൊല്ലത്തിന് പകരം ബി ജെ പിക്ക് സ്വാധീനമുളള സ്ഥലത്ത് സഹായിക്കാമെന്നായിരുന്നു ധാരണ. ഈ നീക്കം വിജയിച്ചോയെന്ന് ഫലം വ്യക്തമാക്കുമെന്നും എം എ ബേബി ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.
അതേസമയം ബേബിയുടെ പ്രസ്താവന അസംബന്ധമാണെന്ന് കൊല്ലം ഡി സി സി പ്രസിഡന്റ് ജി പ്രതാപവര്‍മ തമ്പാനും, മുന്‍കൂര്‍ ജാമ്യമാണ് പ്രസ്താവനയെന്ന് ബി ജെ പി ദേശീയ സെക്രട്ടറി പി കെ കൃഷ്ണദാസും പ്രതികരിച്ചു.

Latest