Connect with us

Kozhikode

മര്‍കസ് സമ്മേളന പ്രചാരണം ശക്തമാക്കുക

Published

|

Last Updated

മര്‍കസ് നഗര്‍: ഡിസംബര്‍ 18മുതല്‍ 21വരേ നടക്കാനിരിക്കുന്ന മര്‍കസ് 37 ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്ന് മര്‍കസില്‍ ചേര്‍ന്ന സ്വാഗതസംഘം യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ സമ്മേളനത്തിന്റെ വിവിധ സബ് കമ്മിറ്റികളെ നിയോഗിച്ച് പുതിയ പദ്ധതികള്‍ ആവശികരിച്ചു. പ്രൊഫ. അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ ബി പി സിദ്ദീഖ് ഹാജി പ്രചാരണ പദ്ധതികള്‍ അവതരിപ്പിച്ചു. കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, വി പി എം വില്യാപ്പള്ളി, ഡോ. ഹുസൈന്‍ സഖാഫി, ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി, എന്‍ അലി അബ്ദുല്ല, നാസര്‍ ചെറുവാടി, ജി അബൂബക്കര്‍, ഉമര്‍ ഹാജി പങ്കെടുത്തു.

Latest