Connect with us

Gulf

സ്മാര്‍ട്ട് കീ സംവിധാനവുമായി ഡെല്‍റ്റ ഗ്രൂപ്പ്

Published

|

Last Updated

ദുബൈ: കാറുകളെ അകലെ നിന്നും നിയന്ത്രിക്കാവുന്ന സ്മാര്‍ട്ട് കീ സംവിധാനവുമായി പ്രമുഖ ഓട്ടോമൊബൈല്‍ കമ്പനിയായ ഡെല്‍റ്റ ഗ്രൂപ്പ് രംഗത്ത്. 50 മീറ്റര്‍ അകലെ നിന്നു വരെ കാറുകളുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കാന്‍ സാധിക്കുന്നതാണ് സ്മാര്‍ട്ട് കീ സംവിധാനമെന്ന് ഡെല്‍റ്റ ഗ്രൂപ്പ് ചെയര്‍മാനും സി ഇ ഒയുമായ ഇബ്രാഹീം അബ്ദുല്‍ വാഹിദ് അബ്ദുല്ല മുഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കുക, വാതിലുകള്‍, ചില്ലുകള്‍ എന്നിവ തുറക്കുക അടക്കുക തുടങ്ങിയ കാറുകളുടെ ജോലികളെല്ലാം ഉള്ളം കൈയില്‍ വെക്കാവുന്ന സ്മാര്‍ട്ട് കീയിലൂടെ സാധ്യമാവും. 100 ശതമാനം സുരക്ഷിതവും വിശ്വസിക്കാവുന്നതുമാണ് പുതിയ ഉത്പന്നമെന്നു എം ഡിയും ജനറല്‍ മനേജറുമായ സുല്‍ത്താന്‍ അഹമ്മദ് എ റഹ്മാന്‍ പറഞ്ഞു.
54 രാജ്യങ്ങളില്‍ വിജയകരമായി ഉപയോഗിച്ചു വരുന്നതാണിത്. കാറുകളുടെ വലിപ്പവും മോഡലും അനുസരിച്ച് 2,000 ദിര്‍ഹം മുതല്‍ 3,000 ദിര്‍ഹം വരെ മുടക്കിയാല്‍ കാറില്‍ സ്മാര്‍ട്ട് കീ സംവിധാനം ഘടിപ്പിക്കാന്‍ സാധിക്കും.
മധ്യപൗരസ്ത്യ ദേശത്തും വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും ഡെല്‍റ്റയാണ് ഉല്‍പ്പന്നം വിപണിയില്‍ എത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാജിദ് റഹ്മാന്‍, അരുണ്‍ ശിവാനന്ദ് പങ്കെടുത്തു.

 

Latest