ദേശീയ ചലച്ചിത്ര പുരസ്‌കാരം: സുരാജ് മികച്ച നടന്‍

Posted on: April 16, 2014 4:32 pm | Last updated: April 18, 2014 at 7:43 am

suraj venjaramoooo

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം പേരറിയാത്തവന്‍ എന്ന് സിനിമയിലെ അഭിനയത്തിന് സുരാജ് വെഞ്ഞാറമൂടിന് ലഭിച്ചു. രാജ്കുമാര്‍ റാവുവിനൊപ്പമാണ് സുരാജ് പുരസ്‌കാരം പങ്കിട്ടത്. ഡോ. ബിജു സംവിധാനം ചെയ്ത പേരറിയാത്തവര്‍ എന്ന ചിത്രത്തിന് മികച്ച പരിസ്ഥിതി സിനിമക്കുള്ള പുരസ്‌കാരവും ലഭിച്ചു.

മികച്ച മലയാള സിനിമയായി നോര്‍ത്ത് 24 കാതത്തിനെ തെരെഞ്ഞെടുത്തു. മികച്ച റീ റെക്കോര്‍ഡിംഗിനുള്ള അവാര്‍ഡ് ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത സോപാനത്തിനാണ്.

ഹിന്ദി സിനിമ ഷാഹിദിന്റെ സംവിധായകന്‍ ഹന്‍സല്‍ മേത്തയാണ് മികച്ച സംവിധായകന്‍. ഇതിലെ അഭിനയത്തിനാണ് രാജ്കുമാര്‍ റാവുവിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്.

ഗീതാഞ്ചലി ഥാപയാണ് മികച്ച നടി. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ലയേഴ്‌സ് ഡയേര്‍സിലെ അഭിനയത്തിനാണ് പുരസ്‌കാരം. മലയാളിയായ രാജീവ് രവി ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചതിന് അവാര്‍ഡ് നേടി. ആനന്ദ് ഗാന്ധി സംവിധാനം ചെയ്ത ഷിപ്പ് ഓഫ് തീസ്യൂസ് ആണ് മികച്ച ചിത്രം.