Connect with us

Ongoing News

ഐ പി എല്‍ ഒത്തുകളിയില്‍ എന്‍ ശ്രീനിവാസനും പങ്കെന്ന് സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ഐ പി എല്‍ ഒത്തുകളിയില്‍ ബി സി സി ഐ അദ്ധ്യക്ഷന്‍ എന്‍ ശ്രീനിവാസനും പങ്കുണ്ടെന്ന് സുപ്രീംകോടതി. കളിക്കാര്‍ക്കെതിരായ ആരോപണങ്ങള്‍ അന്തിമമല്ല. കളിക്കാരുടെ പേര് പുറത്തുവിടാനാവില്ലെന്നും കോടതി പറഞ്ഞു. ബി സി സി ഐ അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്താനുള്ള ശ്രീനിവാസന്റെ മോഹങ്ങള്‍ക്ക് ശക്തമായ തിരിച്ചടിയായിരിക്കുകയാണ് സുപ്രീംകോടതിയുടെ വിമര്‍ശനം.

ബി സി സി ഐ അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് എന്‍ ശ്രീനിവാസന്‍ നല്‍കിയ സത്യവാങ്മൂലം പരിഗണിക്കവെയാണ് സുപ്രീംകോടതി നിര്‍ണ്ണായക ഇടപെടല്‍ നടത്തിയിരിക്കുന്നത്.

Latest