ഇന്ത്യന്‍ വംശജന് പുലിസ്റ്റര്‍ പുര്‌സകാരം

Posted on: April 15, 2014 1:14 pm | Last updated: April 15, 2014 at 6:15 pm
SHARE

vijay-shoshadriന്യൂഡല്‍ഹി: ഇന്ത്യന്‍ വംശജന് പുലിസ്റ്റര്‍ പുരസ്‌കാരം. ബംഗളൂരുവില്‍ ജനിച്ച് പിന്നീട് കുടുംബത്തോടൊപ്പം അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ വിജയ് ശേഷാദ്രിക്കാണ് കവിതാ വിഭാഗത്തില്‍ പുലിസ്റ്റര്‍ ലഭിച്ചത്. ‘ത്രീ സെക്ഷന്‍’ എന്ന കവിതാ സമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 10,000 അമേരിക്കന്‍ ഡോളറാണ് പുരസ്‌കാരത്തുക.

അഞ്ചാം വയസ്സിലാണ് വിജയ് ശേഷാദ്രി അമേരിക്കയിലെത്തിയത്. ഇപ്പോള്‍ ന്യൂയോര്‍ക്കിലെ സാറാ ലോറന്‍സ് ആര്‍ട്‌സ് കോളജിലെ അധ്യാപകനാണ് അദ്ദേഹം. പുലിറ്റ്‌സര്‍ നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ വംശജനാണ്.