Connect with us

National

എന്‍ ഡി എ കേവല ഭൂരിപക്ഷം നേടുമെന്ന് എന്‍ ഡി ടി വി സര്‍വേ

Published

|

Last Updated

ന്യൂഡല്‍ഹി: ബി ജെ പി നയിക്കുന്ന എന്‍ ഡി എ 275 സീറ്റുകളോടെ കേവല ഭൂരിപക്ഷവുമായി അധികാരത്തിലെത്തുമെന്ന് എന്‍ ഡി ടി വിയുടെ അഭിപ്രായ സര്‍വ. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 272 സിറ്റാണ്. ബി ജെ പി മാത്രം 226 സീറ്റുകള്‍ നേടുമെന്നും എന്‍ ഡി ടി വിയുടെ പുതിയ സര്‍വേ പറയുന്നു. യു പി എ സഖ്യത്തിന് 111 സീറ്റുകളാണ് സര്‍വേയില്‍ പ്രവചിക്കുന്നത്. കഴിഞ്ഞ മാസം നടത്തിയ സര്‍വേയില്‍ എന്‍ ഡി എക്ക് 230 സീറ്റാണ് എന്‍ ഡി ടി വി പ്രവചിച്ചിരുന്നത്.

കേരളത്തില്‍ എല്‍ ഡി എഫിന് 12ഉം യു ഡി എഫിന് എട്ടും സീറ്റുകള്‍ ലഭിക്കും. മുന്‍ സര്‍വേയില്‍ 11 സീറ്റാണ് എല്‍ ഡി എഫിന് പ്രവചിച്ചിരുന്നത്.

Latest