ഛത്തിസ്ഗഡ് ആക്രമണം: പരുക്കേറ്റ മലയാളി ജവാന്‍ മരിച്ചു

Posted on: April 15, 2014 12:34 pm | Last updated: April 15, 2014 at 1:34 pm

maoistതിരുവനന്തപുരം: ഛത്തിസ്ഗഡില്‍ കഴിഞ്ഞ ദിവസമുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി ജവാന്‍ മരിച്ചു.

തിരുവനന്തപുരം വട്ടപ്പാറ സിന്ധുലേഖ ഭവനില്‍ പുഷ്പരാജനാണ് മരിച്ചത്. മാവോവാദികളെ നേരിടുന്നതിനുള്ള കോബ്രാ ബറ്റാലിയനിലെ അംഗമായിരുന്നു അദ്ദേഹം. മൃതദേഹം നാട്ടിലെത്തിക്കും.

ബസ്തറില്‍ നടന്ന ആക്രമണത്തില്‍ സി ആര്‍ പി എഫ് ജവാന്മാരടക്കം 15 പേര്‍ കൊല്ലപ്പെട്ടിരുന്നു.