Connect with us

International

നൈജീരിയയിലുണ്ടായ സ്‌ഫോടനത്തില്‍ 200 പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

അബൂജ: നൈജീരിയയുടെ തലസ്ഥാന നഗരമായ അബൂജയിലെ ഒരു ബസ്റ്റാന്റിലുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ 200 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. അല്‍ഖ്വയ്ദയുമായി ബന്ധമുള്ള ബോക്കോ ഹറാമാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. എന്നാല്‍ സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

നിരവധി യാത്രക്കാര്‍ കയറിയ 20ലധികം ബസുകളാണ് സ്‌ഫോടനത്തില്‍ തകര്‍ന്നത്. പരുക്കേറ്റവരില്‍ പലരുടെയും സ്ഥിതി അതീവ ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും കൂടിയേക്കാമെന്ന് പോലീസ് അറിയിച്ചു.

---- facebook comment plugin here -----

Latest