Connect with us

Kannur

നിരോധനാജ്ഞക്കിടെ തളിപ്പറമ്പില്‍ വീണ്ടും സംഘര്‍ഷം

Published

|

Last Updated

തളിപ്പറമ്പ്: ലീഗ്-എസ് ഡി പി ഐ സംഘര്‍ഷത്തെ തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ച തളിപ്പറമ്പില്‍ വീണ്ടും സംഘര്‍ഷം. ഞായറാഴ്ച്ച രാത്രി ഹോട്ടലും എസ് ഡി പി ഐ പ്രവര്‍ത്തകന്റെ റെഡിമെയ്ഡ് വസ്ത്രക്കടയും അടിച്ചുതകര്‍ത്തു. ലീഗ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് എസ് ഡി പി ഐ ആരോപിച്ചു.

ലീഗ് ഓഫീസ് തകര്‍ത്തതില്‍ പ്രതിഷേധിച്ച് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം അക്രമാസക്തമാതിനെ തുടര്‍ന്നാണ് തളിപ്പറമ്പില്‍ സംഘര്‍ഷമുണ്ടായത്. ഞായറാഴ്ച്ച പുലര്‍ച്ചെയോടെയാണ് തളിപ്പറമ്പിലെ ലീഗ് ഓഫീസ് അടുച്ചു തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്.

തളിപ്പറമ്പ് ഡി വൈ എസ് പി സുദര്‍ശന്റേ നേതൃത്വത്തിലുള്ള വന്‍ പോലിസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ നേരത്തെ എസ് ഡി പി ഐയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് തകര്‍ക്കപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്കും രണ്ട് മുസ്ലിം ലിഗ് പ്രവര്‍ത്തകര്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവര്‍ ചികിത്സയിലാണ്.

Latest