Connect with us

Malappuram

ചോക്കാട്ട് കാറ്റിലും മഴയിലും 14 ലക്ഷത്തിന്റെ കൃഷി നാശം

Published

|

Last Updated

കാളികാവ്: ചോക്കാട് നാല്‍പത് സെന്റില്‍ കാറ്റിലും മഴയിലുമുണ്ടായ കൃഷി നാശത്തില്‍ പതിനാല് ലക്ഷം രൂപയുടെ നഷ്ടം. കൃഷി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കൂടുതല്‍ നാശനഷ്ടം കണ്ടെത്തിയത്. ടി കെ കോളനിക്ക് സമീപം നാല്‍പത് സെന്റിലെ മലഞ്ചെരുവുകളില്‍ വീശിയ കാറ്റില്‍ 6600 കുലച്ച വാഴകളും 200 ലേറെ കുലക്കാത്ത വാഴകളുമാണ് നിലം പൊത്തിയത്.

തൊണ്ടിയ കുഞ്ഞിമുഹമ്മദ്, ഷിന്റൊ, ജംഷീര്‍ കിഴക്കേപുറം, നെല്ലിക്കര രാഘവന്‍, പുല്ലാനി പൂങ്കുഴി നാസര്‍, പ്രദീപ് കുമാര്‍, ടി മുഹമ്മദ് ബഷീര്‍, ബൈജു, രാംദാസ്, ടി ബാബു എന്നീ കര്‍ഷകര്‍ക്കാണ് കൂടുതല്‍ നഷ്ടമുണ്ടാത്. ചോക്കാട് കൃഷി അസിസ്റ്റന്റ് കെ മുനവ്വിറിന്റെ നേതൃത്വത്തിലാണ് സ്ഥലം സന്ദര്‍ശിച്ച് നഷ്ടം വിലയിരുത്തിയത്. അതേസമയം നാല്‍പത് സെന്റ്, ടി കെ കോളനി ഭാഗങ്ങളില്‍ കാട്ടാനകളോടും കാട്ടുപന്നികളോടും പടവെട്ടി പാടുപെട്ട് വിളയിച്ച കൃഷി നാശം കര്‍ഷകര്‍ക്ക് ദുരിതമായി. ഇടക്കിടെ കാട്ടാനകളെത്തി വാഴ, കമുങ്ങ്, റബര്‍ എന്നിവ നശിപ്പിക്കുന്ന പ്രദേശത്ത് അതീവ സാഹസികമായാണ് ഇവിടത്തെ കര്‍ഷകര്‍ വിളവെടുപ്പ് നടത്തുന്നത്. വേനല്‍ മഴയും ഒപ്പമെത്തിയ കാറ്റും ഇവരുടെ സ്വപ്‌നങ്ങളെല്ലാം ഹോമിച്ചു. ബേങ്ക് വായ്പയെടുത്തും പാട്ടത്തിന് സ്ഥലമെടുത്തുമാണ് പലരും കൃഷിയിറക്കിയത്. ഇത് വഴി വന്ന സാമ്പത്തിക ബാധ്യത എങ്ങനെ പരിഹരിക്കുമെന്ന് അറിയാതെ കുഴങ്ങുകയാണ് കര്‍ഷകര്‍.

 

Latest