ബാബരി ഗൂഢാലോചന അന്വേഷിക്കണമെന്ന് ഇമാംസ് കൗണ്‍സില്‍

    Posted on: April 13, 2014 12:11 am | Last updated: April 13, 2014 at 12:41 am

    ന്യുഡല്‍ഹി: ബാബരി മസ്ജിദ് യഥാ സ്ഥാനത്ത് പുനഃസ്ഥാപിക്കണമെന്നും ഹിന്ദുത്വ നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്നും ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ പ്രസ്താവനയില്‍ പറഞ്ഞു. ആര്‍ എസ് എസും ബി ജെ പിയും വര്‍ഗീയ കക്ഷികളാണ്. ഇവരുടെ കൈയിലേക്കാണ് രാജ്യത്തിന്റെ ഭരണം പോകുന്നതെന്നും കൗണ്‍സില്‍ ദേശീയ സെക്രട്ടറി ശാഹുല്‍ ഹമീദ് ബാഖവി പറഞ്ഞു. ബാബരി മസ്ജിദ് തകര്‍ച്ചക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ ഇതുസംബന്ധിച്ച ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്ന് കൗണ്‍സില്‍ പറഞ്ഞു.
    മസ്ജിദ് തകര്‍ത്തപ്പോള്‍ നരസിംഹ റാവു സര്‍ക്കാര്‍ അത് തടയാന്‍ ഒന്നും ചെയ്തില്ലെന്നും ഭൂരിപക്ഷ വോട്ടുകളിലായിരുന്നു വരുടെ കണ്ണെന്നും കൗണ്‍സില്‍ പറഞ്ഞു. കോണ്‍ഗ്രസ് പൂര്‍ണ മതേതരത്വ പാര്‍ട്ടിയാണെന്ന് അവരുടെ മുന്‍കാല അനുഭവങ്ങളില്‍ നിന്ന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ബാഖവി പറഞ്ഞു.